കൂടാളി താഴത്ത് വീട്കളരി
റൂട്ട് : കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ via ഏച്ചുര്‍-ചാലോട് കൂടാളിപോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പ് (14kms)
| അങ്ങിനെ ഈക്കൊല്ലത്തെ താഴത്തുവീട്ടിലെ തെയ്യവുംകഴിഞ്ഞു (ജനുവരി മുപ്പതിന്) |
കൂടാളി പോസ്റ്റ് ഓഫിസ്സ്റ്റോപ്പില്‍ഇറങ്ങിചക്കരക്കല്‍ റോഡില്‍ കൂടി നടന്നാല്‍ അഞ്ചു മിനിറ്റ് കൊണ്ട് താഴത്ത് വീട്ടില്‍ എത്താം.
വടക്കെ മലബാറീലെ മരുമക്കത്തായം ആചരിക്കുന്ന ഒരേ ഒരു നായര്‍ തറവാട് കൂടാളി താഴത്ത് വീടാന്നു .
പൂജാസമയം
ദിവസവും രാവിലെ മുപ്പതു മിനിറ്റ് ബ്രാമണപൂജ , ആറുമുപ്പതിന്നു ദീപാരാധന .
വഴിപാട് കളരിയില്‍ കത്തിക്കാന്‍ എണ്ണ മാത്രം )
കളരി പൂജ
ജനുവരി ഇരുപത്തിആറിന്നു രാത്രി ഏട്ട്മണിക്ക് കളരി പൂജ തുടങ്ങും കളരിയാർ ഭഗവതിയും ഗുരുക്കന്മാരും ആണ്ഇവിടെത്തെ പ്രധാന സങ്കൽപം . ചോറ്റാനിക്കര അമ്മയെപ്പോലെ 3 ഭാവങ്ങൾ ഉള്ളതാണ് കളരിയാർ ഭഗവതി സങ്കൽപം. പൂത്തറയിൽ കളരിയാർ ഭഗവതി സൗമ്യ ഭാവത്തിലാണ് ഇവിടെ ബ്രാഹ്മണപൂജയാണ് രൗദ്ര ഭാവത്തിലുള്ള ഭഗവതിക്ക്(വടക്കേ വാതിൽ ) ആണ് ഗുരുതി പൂജ വടക്കേ വാതിൽ തുറന്നാൽ രൗദ്ര ഭാവത്തിലുള്ള ഭഗവതി പ്രത്യക്ഷപ്പെടും അത് നാടിനാപത്താണ് കളരി പൂജയിലെ മെയ്യഭ്യാസം(ഒരു ചടങ്ങു മാത്രം ) ഗുരു വന്ദനമാണ് ഒരു അനുഷ്ഠാനരൂപത്തിൽ നടക്കുന്നത്. മികച്ച കളരി അഭ്യാസികളായിരുന്ന കാരണവന്മാരെയും അവരെ കളരി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഗുരുക്കന്മാരെയും വന്ദിക്കുക എന്നാണു ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്
ഉത്സവം തിറമഹോത്സവം മകരം 14 ,15 (ജനുവരിഇരുപത്തിയെട്ട് -ഇരുപത്തിഒന്‍പതു )തീയ്യതികളിലാന്നു
![]() |
| ഉച്ചിട്ട തെയ്യം ദക്ഷ യാഗത്തിന് പോയ പാര്‍വതിയുടെ ജീവത്യാഗവുമായി ബന്ധപ്പെട്ടതാണ് ഉച്ചിട്ടയുടെ പിന്നിലുള്ള ഐതിഹ്യം |
ഘണ്ടാകര്‍ണന്‍ ,ചാമുണ്ഡി ,ശൂലൻ തുടങ്ങിയവരും
വന്നിട്ടുണ്ടെന്നും അവർക്കു സ്ഥാനം നൽകണമെന്നും മനസ്സിലായി 3 കൊല്ലങ്ങൾ കൊണ്ട് കോട്ടം പണി പൂർത്തിയാക്കി പ്രതിഷ്ഠാദി കാര്യങ്ങളും നടത്തി ![]() |
കളരി
താഴത്ത് വീട് കളരി മേൽക്കോയ്മയും മേലായ്മയും ഉള്ളതായിരുന്നു കളരികൾ 3 തരമുണ്ട് ധർമ്മ ദൈവങ്ങളെ വെച്ചാരാധിക്കുന്നതിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നവ .മേൽക്കൂര മേഞ്ഞതായിരിക്കും
നാൽപ്പത്തിരടി ചതുരശ്രമായ രണ്ടര കോൽ മണ്ണ് നീക്കി ആ മണ്ണുകൊണ്ട് ഭിത്തിവെച്ചു ഭിത്തിക്ക് മേൽ ഓല മറച്ചു അകത്ത് തെക്കു വശം കളരി പരമ്പരദൈവങ്ങളെ പ്രതിഷ്ഠിച് നിലവിളക്ക് വെച്ച് മങ്ങിയ വെളിച്ചത്തിൽ 10 മുതൽ 18 വരെ അടവുകളും യുക്താനുഭവങ്ങളും ഗുരുനാഥൻ തന്റെ പ്രിയ ശിഷ്യർക്ക് ഇവിടെ വെച്ച് ഉപദേശിക്കുന്നു ഉറുമി, പരിച ,വാൾ, വടിവാൾ, അരവാൾ ,കുന്തം ,മുതലായ കളരി അഭ്യാസത്തിലെ ഉപരി പാഠങ്ങളും മർമ്മ പ്രയോഗങ്ങളും ,മന്ത്ര തന്ത്ര വിദ്യകളും ഔഷധ പ്രയോഗങ്ങളും ജ്യോതിഷം പൊതു ജ്ഞാനം എന്നിവയും രഹസ്യമായി ഉപദേശിക്കുന്നു ഈ കളരി വിദ്യാഭ്യാസം അവസാനിപ്പിച്ചു ഗുരു ദക്ഷിണയും ചെയ്തു ശിഷ്യൻ പിരിഞ്ഞു പോകുന്നു കുഴിക്കളരി ഇപ്പോഴത്തെ കിഴക്കെയിൽ എന്ന പറമ്പിൽ ആയിരുന്നു
ചാമുണ്ടിക്കോട്ടം ഘണ്ടാകര്‍ണന്‍ കോട്ടം പുത്തരി ചിങ്ങത്തില്‍ ഉത്രാട ദിവസം
കലശം (പടു കലശം )മലയാളമാസം ഒന്നാമത്തെ ,വെള്ളി
തോറ്റം ഇല്ലാതെയുള്ള കലശമാണ് പടു കലശം
തുലാം 10 കളരിയിൽ പുത്തരി കുടുംബത്തിനും മറ്റു അവകാശികൾക്കും പ്രസാദമായി പടച്ചോറും പായസവും നൽകുന്നു
വൃശ്ചികം ,20 ദിവസം മണ്ഡല പൂജ
ധനു 8 ,9 ,10 മുദ്രയും കലശവും തോറ്റത്തോട് കൂടിയ കലശമാണ് മുദ്രയും കലശവും ചാമുണ്ഡി കുട്ടിച്ചാത്തൻ എന്നിവയുടെ തോറ്റങ്ങൾ
ധനു പത്തിന് വൈകുന്നേരം ബ്രാഹ്മണ പൂജക്ക് ശേഷം അവലും മലരും ഇളനീരും പഴവും പ്രസാദമായി കിട്ടും മകരം രണ്ടിന് കുറിവെപ്പ് കോമരങ്ങൾ കളരിയിൽ വന്നു മഞ്ഞക്കൂരി കാരണവർക്ക് നൽകി തെയ്യം നടത്താമെന്നു 3 തവണ വാക്ക് പറയുന്നു അതിനു ശേഷം തേങ്ങ താക്കൽ കുടുംബങ്ങളിൽ കോമരത്തൻമാർ ആഘോഷമായി ചെന്ന് തേങ്ങ താക്കുന്നു ബന്ധുക്കൾ അല്ലാത്ത നാട്ടുകാർ തലയിൽ തേങ്ങയും വെച്ച് മകരം 10 വരെ കളരിയിൽ വന്നു സമർപ്പിക്കുന്നു ഈ ആചാരം എപ്പോൾ കാണുന്നില്ല പകരം കേളോത്ത് ,കോമത്ത് ,വണ്ണത്താൻ എന്നീ 3 വീടുകളിൽ നിന്ന് മാത്രം എപ്പോൾ തേങ്ങ താഴ്ത്തുന്നു മുൻപ് കളരിയിലെ പൂജ ആവശ്യങ്ങൾക്ക് ഉള്ള അവളും മലരും ഇവിടെ നിന്ന് തന്നെയാണ് ഉണ്ടാക്കിയിരുന്നത്
മകരം 13 നു തുടക്കം 3 തോറ്റങ്ങൾ കുട്ടിച്ചാത്തൻ ചാമുണ്ഡി ,ഘണ്ടാകര്‍ണന്‍
ഈ ദിവസത്തെ തോറ്റത്തിന് അമ്മായിത്തോറ്റം എന്നും പേരുണ്ട്‌പോലും
പിന്തിരിഞ്ഞ് നോക്കിയാല്‍
കുറേക്കാലം മുന്‍പ് തലശ്ശേരിക്കടുത്ത നിട്ടുരിലെ നിട്ടൂര്‍ പുതിയ വീട്ടിലെ കല്ലിയാടന്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ കാഞ്ഞിരോട് കുടിയേറിപ്പാര്‍ത്തു.കുന്നോത്ത് വീട് എന്നായിരുന്നു വീട്ടുപേര്‍ .അതില്‍ ഒരു വിഭാഗം കൂടാളിയില്‍ കുന്നോത്ത് വീട് ഉണ്ടാക്കി താമസം തുടങ്ങി .ഇതാണ് പിന്നീട് താഴത്ത് വീടായത് കൂടാളി കുന്നത്ത് വീട്ടിലെ ഉപ്പാട്ടിയമ്മയുടെ മകളായ കുഞ്ഞാതിക്ക് അവരുടെ ഭര്‍ത്താവ് സമ്മാനിച്ചതാണ് വീട് എന്ന് കോടതി രേഖകള്‍ പറയുന്നു. കുഞ്ഞാതിയുടെമകനായ രാമന്‍ നംബിയാരാന്നു താഴത്ത് വീട്ടില്‍ കളരി സ്ഥാപിച്ചത് .ഇദ്ദേഹത്തിനു കോട്ടയം രാജാവ് ഗുരുക്കളച്ചന്‍ സ്ഥാനവും കല്ലിയാട്ട്ഇടവ സ്ഥാനവും നല്‍കി ( A.D1675 ല്‍)ആദരിച്ചു നാടൻ പാട്ടുകളിൽ രാമൻ ഗുരുക്കള ച്ചനാണ് മൂർത്തികളെ കൂടാളിയിലേക്കു ക്ഷണിച്ചുകൊണ്ടുവന്നത് എന്ന് സൂചിപ്പിച്ചിട്ടുണ്ട് .പിൻഗാമിയായിരുന്ന കേളു ഗുരുക്കളച്ചന്‍ കളരി നിർമ്മിച്ചു .ടിപ്പുവിന്റെ ആക്രമണ കാലത്തെ കാരണവരായിരുന്ന കോരന്‍ ഗുരുക്കളച്ചന്‍ കുടുബാഗംങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ പറഞ്ഞയക്കുകയും കളരിയില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ തന്നെ വെടിവെച്ചു കൊല്ലാന്‍ കാര്യസ്തനെ ഏല്‍പ്പിക്കുകയും ചെയ്തു .വളരെ മടിയോടെ യജമാനന്റെ കല്പ്പനഅനുസരിച്ച ആ വേലക്കാരന്‍ ടിപ്പുവിന്റെ പടയാളികളുടെ പാളയത്തിലേക്ക് കുതിച്ചെത്തി കുറേപ്പേരെ സ്വന്തം വാളിന്നിരയാക്കി മരിച്ചുവീണു.ഇയാളുടെ സ്മരണക്കായാണ് കൂടാളിവീരന്‍ എന്നതെയ്യം (ഇവിടെയല്ല )കെട്ടിയാടിയിരുന്നത്.
![]() |
| guesthouse |
താഴത്ത്‌വീടിന്റെ ഗേറ്റ് കടന്നാല്‍ ഇടതുവശത്ത് ഗസ്റ്റു ഹൌസ് .മുകളിലും താഴയൂം രണ്ടു മുറികളും വലിയ ഒരു മുറിയും. താഴെനിലയില്‍ ചൂട് അറിയില്ല .തിറദിവസങ്ങളില്‍ ബന്ധുക്കള്‍ ഇവിടെ താമസിക്കും ജനലുകള്‍ ഇറ്റാലിയന്‍ ഗ്ലാസ് കൊണ്ടാന്നു .1869ല്‍ ആണ് നിര്‍മ്മിതി .കുഞ്ഞിക്കേളപ്പന്‍ കാരണവര്‍ ആണ് നിര്‍മ്മിച്ചത് .വേനല്‍ക്കാലത്ത് ഫാനിന്റെ ആവശ്യമില്ല .
നാലുകെട്ട്
തിറ,പുത്തരി,ആശ്വതിചാത്തം തുടങ്ങിയ വിശേഷാവസരങ്ങളില്‍ കുടുബാംഗങ്ങള്‍ നാലുകെട്ടിലിരുന്നു ഭക്ഷണം കഴിക്കുന്നു![]() | |||
| Nilaththu irunnu sadya kazhikkam |
| Staircase |
ഭരണം
കാരണവര്‍ കൂടാളിതാഴത്തവീട് കൂടാളി(p.o) കണ്ണൂര്‍ 670592





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ