2013 ജൂലൈ 18, വ്യാഴാഴ്‌ച

ചോന്നമ്മക്കോട്ടം





റൂട്ട് :- കണ്ണൂര്‍ -ഏചുര്‍ -ചാലോട് റൂട്ടിൽ(കൂടാളി സ്കൂൾ  സ്റ്റോപ്പിൽ നിന്നും ഒന്നര കി.മി ദൂരം )
 കൂടാളി സ്കൂളിന്റെ മുന്നിലുള്ള തണ്ടപ്പുറം റോഡിലൂടെ ഒരു കി.മി  നടന്നു കനാൽ പ്പാലം കഴിഞ്ഞയുടൻ  ഇടത്തോട്ട് അര കി.മി നടന്നാൽ മതി പതിനേഴാം നൂറ്റാണ്ടിൽ പ്രതിഷ്ഠ  നടന്ന ചോന്നമ്മ കോട്ടത്തിലെത്താം.
                                             
ചോന്നമ്മ കോട്ടത്തിലെക്കുള്ള വഴി
വൃശ്ചികത്തിലെ കാർത്തിക ,ഉത്സവ ദിവസങ്ങൾ     പൂജ

  തിറമഹോത്സവം മാർ ച്ച്‌ 22 ,23 

ചോന്നമ്മയുടെ ചരിത്രംരു ദൈവ കന്നിയുടെ ചരിത്രം )                      എരവള്ളികൊലോത്ത്   സന്തതി ഇല്ലാത്തതുകൊണ്ട് ഇരുഷി വനത്തിൽ  ചെന്ന് കൂലോത്തമ്മ തപസ്സിരുന്നു വരംവാങ്ങി തിരിച്ചുപോന്നു .ഋഷി ജപിച്ച പുഷ്പം ഒരു മാൻ പേട തിന്നാനിടയായി അത്‌  ഗർഭം ധരിച്ചു ഒരു  പെണ്‍കുട്ടിയെ പ്രസവിച്ചു .മാൻ കുഞ്ഞിനെ ഉപേഷിച്ച്  പോയി ഒരു കുറവനും കുറത്തിയും ഇതിനെ കൂലോത്ത് കൊടുത്തു. അവൾ  ഒരു വികൃതിയായി വളർന്നു. അച്ഛനമ്മമാർ അവളെ കോൽ  കൊണ്ടടിച്ചു . അതോടെ അവൾ     മറുമല നോക്കിപ്പോയി. വഴിക്കുവെച്ച് തനിക്ക് ഒരുകുടീരം  പണിയാൻ      വിശ്വ കർ മ്മാവിനോട്   പറഞ്ഞു .വിശേഷപ്പെട്ട ഒരു  ഭവനത്തിൽ  താമസമാക്കി .അവൾ തിരണ്ടു .അച്ഛനമ്മമാർ പാൽപുങ്ങൻ  തയ്യാറാക്കി മകളെ കാണാൻപോയി. മകൾ  വാതിൽ തുറന്നില്ല .പാൽപുങ്ങൻ വാതിലിൽ വെച്ച് അവർ മടങ്ങി .അവൾ അത് ഏടുത്ത്ഏറിഞ്ഞുകളഞ്ഞു.അത്കുട്ടനാടൻ  വയലിൽചെന്നുവീഴുകയും കുട്ടനാടൻ  പാല്ചെന്നെല്ലായി മാറുകയും ചെയ്തു . ആ കന്നി അവിടെ നിന്ന് യാത്ര പുറപ്പെട്ടു .അവൾ കരിമ്പനയുടെ മടലിൽ വസിച്ചു .പുത്രുവാടി പടനായർ  പന മുറിച്ചു വില്ല് ഉണ്ടാക്കാൻ ആളെ അയച്ചു .പന മുറിക്കാൻ  തുടങ്ങിയപ്പോൾ  ''തീണ്ടല്ല  പാടില്ല മുറിക്കല്ല'' എന്ന അശരീരി കേട്ട് പേടിച്ചോടി .പടനായർ തന്നെ പന മുറിച്ചുതള്ളി.പന്ത്രണ്ട്‌ വില്ലുണ്ടാക്കി .അവസാനത്തെ വില്ലിൽ  ദൈവകന്നിയുടെ ശക്തിയുണ്ടായി.  അതു ഉയർത്താൻ  കഴിഞ്ഞില്ല പ്രശ്നം മുഖേന ദൈവകന്നിയുടെ പ്രഭാവം മനസ്സില്ലായി. രാശിയിൽ  കണ്ടതുപോലെ ആ ദേവതയുടെ കോലം കെട്ടിയാടിച്ചു .   


ഈ  പടികളിരുന്നു തെയ്യം കാണാം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ