റൂട്ട്:- കണ്ണൂര്‍ - ഏച്ചുര്‍-ചാലോട് റൂട്ടിൽ കൂടാളി ആസ്പത്രി സ്റ്റോപ്പിൽ നിന്നും രണ്ടു കിമി നടന്നാൽ മതി
പ്രതിഷ്ഠ മഹാവിഷ്ണു (ഇരുപത്തിയൊന്നാം നൂറ്റാണ്ട്)
(കംസവധത്തിന്നു ശേഷമുള്ള ശ്രീകൃഷ്ണ ഭാവം )
ശനസമയം രാവിലെ അഞ്ചര മുതൽ പത്ത് വരെ വൈകുന്നേരം അഞ്ചര മുതൽ എട്ട് വരെ
പ്രധാനവഴിപാടുകൾ പുഷ്പാഞ്ജലി,പാൽപായസം,നിറമാല
വിശേഷ ദിവസങ്ങൾ മലയാളമാസം ഒന്ന് ,ഓണം, അഷ്ടമി രോഹിണി,നവരാത്രി,വിഷു
പശ്ചാത്തല ചരിത്രം പണ്ട് ഇവിടം കൊടും കാട് ആയിരുന്നു. നൂറ് വർ ഷങ്ങൾക്കു മുൻപ് കാട് വെട്ടിത്തെളിച്ചപ്പോൾ ഒരു കെട്ടിയ കുളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടിരുന്നു. പലരും ആ കല്ലുകൾ എടുത്തു കൊണ്ടുപോയി ആർ ക്കും ഗുണം പിടിച്ചില്ല. പതിനഞ്ചു വർഷംമുൻപ് ചുറ്റുപാടുമുള്ള വീടുകളിൽ പലവിധ അനർ ത്ഥങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. ഇത് തുടർ ന്നപ്പോൾ ചുറ്റുമുള്ള വീട്ടുകാർ സംഘടിച്ചു ഒരു പ്രശ്നം വെച്ചു. പണ്ട് ഇവിടെ ഒരു വിഷ്ണു ക്ഷേത്രമുണ്ടായിരുന്നു എന്നും അതിനെ പരിപാലിക്കാത്തതാണ് കഷ്ടനഷ്ടങ്ങൾക്ക് കാരണമെന്നുംമനസ്സിലായി. ഉത്സാഹികളായ ചെറുപ്പക്കാർ സ്ഥലം മുഴുവൻ കിളച്ചു പരിശോധിച്ചപ്പോൾ ശ്രീ കോവിലിന്റെ തറയും മൂടിയ കിണറും കണ്ടു. കിണറിലെ മണ്ണ് മുഴുവന്‍ മാറ്റിയപ്പോൾ കെട്ടിയ കിണറിന്റെ അടിയിലായി പൊട്ടിയ ശ്രീകൃഷ്ണ വിഗ്രഹവും മറ്റും കിട്ടി .തെളിവുകൾ വെച്ച് പരിശോധിച്ചപ്പോൾ ഊരാളർ തമ്മിലടിച്ചു ക്ഷേത്രം നശിപ്പിച്ചതാണെന്നും പ്രശ്ന വിചാരത്തിൽ കണ്ടു. നാട്ടുകാരുടെ കമ്മിറ്റി അതിവേഗം പ്രവർത്തിച്ചു ബഹുദൂരം മുന്നോട്ട് പോയി. ജാതി മതഭേദമില്ലാതെ ഏവർക്കും പ്രവേശനമുള്ള മലബാറിലെ ആദ്യത്തെ മഹാ വിഷ്ണു ക്ഷേത്രമാണിത്. കുളത്തിന്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു ക്ഷേത്രതന്ത്രി ബ്രമശ്രീ തരണനെല്ലൂര്‍ പദ്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ അനുഗ്രഹങ്ങളും, മുസ്ലിം സഹോദരന്മാരുടെ നിർ ലോഭമായ സഹകരണങ്ങളും ക്ഷേത്രത്തിനു ലഭിച്ചിടുണ്ട് ഉത്സവ ദിവസങ്ങളിൽ മൂന്നു നേരം അന്നദാനം പതിവാന്നു
| തിടമ്പ് നൃത്തം |
ഭരണം പ്രസിഡണ്ട് താറ്റിയോട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി താറ്റിയോട് കൂടാളി 670592
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ