2013 ജൂലൈ 18, വ്യാഴാഴ്‌ച


ശ്രീ  താറ്റിയോട്   മഹാവിഷ്ണു ക്ഷേത്രം  കൂടാളി













റൂട്ട്:- കണ്ണൂര്‍ - ഏച്ചുര്‍-ചാലോട് റൂട്ടിൽ  കൂടാളി ആസ്പത്രി  സ്റ്റോപ്പിൽ നിന്നും രണ്ടു കിമി നടന്നാൽ  മതി 
പ്രതിഷ്ഠ മഹാവിഷ്ണു (ഇരുപത്തിയൊന്നാം നൂറ്റാണ്ട്)   
   (കംസവധത്തിന്നു ശേഷമുള്ള ശ്രീകൃഷ്ണ ഭാവം ) 
ശനസമയം രാവിലെ അഞ്ചര മുതൽ  പത്ത് വരെ വൈകുന്നേരം അഞ്ചര മുതൽ  എട്ട് വരെ 

പ്രധാനവഴിപാടുകൾ  പുഷ്പാഞ്ജലി,പാൽപായസം,നിറമാല 

വിശേഷ ദിവസങ്ങൾ  മലയാളമാസം ഒന്ന് ,ഓണം, അഷ്ടമി രോഹിണി,നവരാത്രി,വിഷു 

ഉത്സവം ജനുവരി മുപ്പത് മുതല്‍ ഫിബ്രവരി നാല് വരെ

പശ്ചാത്തല ചരിത്രം  പണ്ട് ഇവിടം കൊടും കാട് ആയിരുന്നു. നൂറ് വർ ഷങ്ങൾക്കു മുൻപ് കാട് വെട്ടിത്തെളിച്ചപ്പോൾ  ഒരു കെട്ടിയ കുളത്തിന്റെ  അവശിഷ്ടങ്ങൾ കണ്ടിരുന്നു. പലരും ആ കല്ലുകൾ എടുത്തു കൊണ്ടുപോയി  ആർ ക്കും ഗുണം പിടിച്ചില്ല. പതിനഞ്ചു വർഷംമുൻപ് ചുറ്റുപാടുമുള്ള വീടുകളിൽ പലവിധ അനർ ത്ഥങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. ഇത് തുടർ ന്നപ്പോൾ ചുറ്റുമുള്ള വീട്ടുകാർ സംഘടിച്ചു ഒരു പ്രശ്നം വെച്ചു. പണ്ട് ഇവിടെ ഒരു വിഷ്ണു ക്ഷേത്രമുണ്ടായിരുന്നു എന്നും അതിനെ പരിപാലിക്കാത്തതാണ് കഷ്ടനഷ്ടങ്ങൾക്ക്  കാരണമെന്നുംമനസ്സിലായി. ഉത്സാഹികളായ ചെറുപ്പക്കാർ  സ്ഥലം മുഴുവൻ  കിളച്ചു പരിശോധിച്ചപ്പോൾ  ശ്രീ കോവിലിന്റെ തറയും മൂടിയ കിണറും കണ്ടു. കിണറിലെ മണ്ണ് മുഴുവന്‍ മാറ്റിയപ്പോൾ കെട്ടിയ കിണറിന്റെ അടിയിലായി പൊട്ടിയ ശ്രീകൃഷ്ണ വിഗ്രഹവും മറ്റും    കിട്ടി .തെളിവുകൾ വെച്ച് പരിശോധിച്ചപ്പോൾ  ഊരാളർ തമ്മിലടിച്ചു ക്ഷേത്രം നശിപ്പിച്ചതാണെന്നും പ്രശ്ന വിചാരത്തിൽ   കണ്ടു. നാട്ടുകാരുടെ കമ്മിറ്റി അതിവേഗം  പ്രവർത്തിച്ചു ബഹുദൂരം മുന്നോട്ട്  പോയിജാതി മതഭേദമില്ലാതെ ഏവർക്കും പ്രവേശനമുള്ള മലബാറിലെ ആദ്യത്തെ മഹാ വിഷ്ണു ക്ഷേത്രമാണിത്.  കുളത്തിന്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു ക്ഷേത്രതന്ത്രി ബ്രമശ്രീ തരണനെല്ലൂര്‍ പദ്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ അനുഗ്രഹങ്ങളും,   മുസ്ലിം സഹോദരന്മാരുടെ നിർ ലോഭമായ സഹകരണങ്ങളും   ക്ഷേത്രത്തിനു ലഭിച്ചിടുണ്ട് ഉത്സവ ദിവസങ്ങളിൽ മൂന്നു നേരം അന്നദാനം പതിവാന്നു 
തിടമ്പ് നൃത്തം


ഭരണം പ്രസിഡണ്ട്‌ താറ്റിയോട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി  താറ്റിയോട് കൂടാളി 670592


ശ്രീ കാവുംന്താഴ മുത്തപ്പന്‍ മടപ്പുര


ശ്രീ  കാവുംന്താഴ   മുത്തപ്പൻ  മടപ്പുര  

റൂട്ട്:- കൂടാളി -തണ്ടപ്പുറം റോഡിൽ  കൂടാളി ഹൈ സ്കൂള്‍ സ്റ്റോപ്പിൽ  നിന്നും ഒരു കിമി (കനാൽ പാലംകഴിഞ്ഞു ഇടത്തോട്ടു നൂറു മീറ്റര്‍  )
പ്രതിഷ്ഠ മുത്തപ്പൻ  ഇരുപതാം നൂറ്റാണ്ട് 
ഇരുപതു വർ ഷത്തിലധികമായി 
സംക്രമ പൂജ സംക്രമ ദിവസങ്ങളിൽ  പൈങ്കുറ്റി പൂജ 
ദിവസവും വൈകുന്നേരം ദീപാരാധന  

മീനംരണ്ട് ,മൂന്ന്   തിരുവപ്പന 

ശ്രീ കുന്നുമ്മല്‍ മഞ്ചക്കണ്ടി മടപ്പുര കൂടാളി


ശ്രീ  കുന്നുമ്മൽ   മഞ്ചക്കണ്ടി മടപ്പുര കൂടാളി
കൂടാളി പോസ്റ്റ്‌ ഓഫീസിന്നു സമീപമുള്ള എലിക്കുളം റോഡിൽ മൂന്നുകിമി അകലെയുള്ള പുറവൂറിൽ 

പ്രതിഷ്ഠ  മുത്തപ്പൻ  (പതിനേഴാം നൂറ്റാണ്ട് )


പൂജ എല്ലാ സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും പയംകുറ്റിപൂജ  

തിരുവപ്പന  മഹോത്സവം  കുംഭം എട്ട്,ഒൻപത് 


ഉത്സവ ക്കാഴ്ചകൾ 21-2-14 







കൂടാളി യജമാനനാണ്‌  ക്ഷേത്ര ത്തിനുള്ള സ്ഥലവും സൌകര്യങ്ങളും നല്കിയത് .അതിന്റെ സ്മാരകമായുള്ള മേലായിപ്പടി ഇപ്പോഴുമുണ്ട് ഉത്സവസമയത്ത് യജമാനന്റെ പ്രധിനിധികൾ ഇവിടെ ഇരിക്കാറുണ്ടായിരുന്നു 
ഭരണം  പ്രസിഡണ്ട്‌ കുന്നുമ്മൽ മഞ്ചക്കണ്ടി മടപ്പുര കമ്മിറ്റി കാവുന്താഴ കൂടാളി   

ചോന്നമ്മക്കോട്ടം





റൂട്ട് :- കണ്ണൂര്‍ -ഏചുര്‍ -ചാലോട് റൂട്ടിൽ(കൂടാളി സ്കൂൾ  സ്റ്റോപ്പിൽ നിന്നും ഒന്നര കി.മി ദൂരം )
 കൂടാളി സ്കൂളിന്റെ മുന്നിലുള്ള തണ്ടപ്പുറം റോഡിലൂടെ ഒരു കി.മി  നടന്നു കനാൽ പ്പാലം കഴിഞ്ഞയുടൻ  ഇടത്തോട്ട് അര കി.മി നടന്നാൽ മതി പതിനേഴാം നൂറ്റാണ്ടിൽ പ്രതിഷ്ഠ  നടന്ന ചോന്നമ്മ കോട്ടത്തിലെത്താം.
                                             
ചോന്നമ്മ കോട്ടത്തിലെക്കുള്ള വഴി
വൃശ്ചികത്തിലെ കാർത്തിക ,ഉത്സവ ദിവസങ്ങൾ     പൂജ

  തിറമഹോത്സവം മാർ ച്ച്‌ 22 ,23 

ചോന്നമ്മയുടെ ചരിത്രംരു ദൈവ കന്നിയുടെ ചരിത്രം )                      എരവള്ളികൊലോത്ത്   സന്തതി ഇല്ലാത്തതുകൊണ്ട് ഇരുഷി വനത്തിൽ  ചെന്ന് കൂലോത്തമ്മ തപസ്സിരുന്നു വരംവാങ്ങി തിരിച്ചുപോന്നു .ഋഷി ജപിച്ച പുഷ്പം ഒരു മാൻ പേട തിന്നാനിടയായി അത്‌  ഗർഭം ധരിച്ചു ഒരു  പെണ്‍കുട്ടിയെ പ്രസവിച്ചു .മാൻ കുഞ്ഞിനെ ഉപേഷിച്ച്  പോയി ഒരു കുറവനും കുറത്തിയും ഇതിനെ കൂലോത്ത് കൊടുത്തു. അവൾ  ഒരു വികൃതിയായി വളർന്നു. അച്ഛനമ്മമാർ അവളെ കോൽ  കൊണ്ടടിച്ചു . അതോടെ അവൾ     മറുമല നോക്കിപ്പോയി. വഴിക്കുവെച്ച് തനിക്ക് ഒരുകുടീരം  പണിയാൻ      വിശ്വ കർ മ്മാവിനോട്   പറഞ്ഞു .വിശേഷപ്പെട്ട ഒരു  ഭവനത്തിൽ  താമസമാക്കി .അവൾ തിരണ്ടു .അച്ഛനമ്മമാർ പാൽപുങ്ങൻ  തയ്യാറാക്കി മകളെ കാണാൻപോയി. മകൾ  വാതിൽ തുറന്നില്ല .പാൽപുങ്ങൻ വാതിലിൽ വെച്ച് അവർ മടങ്ങി .അവൾ അത് ഏടുത്ത്ഏറിഞ്ഞുകളഞ്ഞു.അത്കുട്ടനാടൻ  വയലിൽചെന്നുവീഴുകയും കുട്ടനാടൻ  പാല്ചെന്നെല്ലായി മാറുകയും ചെയ്തു . ആ കന്നി അവിടെ നിന്ന് യാത്ര പുറപ്പെട്ടു .അവൾ കരിമ്പനയുടെ മടലിൽ വസിച്ചു .പുത്രുവാടി പടനായർ  പന മുറിച്ചു വില്ല് ഉണ്ടാക്കാൻ ആളെ അയച്ചു .പന മുറിക്കാൻ  തുടങ്ങിയപ്പോൾ  ''തീണ്ടല്ല  പാടില്ല മുറിക്കല്ല'' എന്ന അശരീരി കേട്ട് പേടിച്ചോടി .പടനായർ തന്നെ പന മുറിച്ചുതള്ളി.പന്ത്രണ്ട്‌ വില്ലുണ്ടാക്കി .അവസാനത്തെ വില്ലിൽ  ദൈവകന്നിയുടെ ശക്തിയുണ്ടായി.  അതു ഉയർത്താൻ  കഴിഞ്ഞില്ല പ്രശ്നം മുഖേന ദൈവകന്നിയുടെ പ്രഭാവം മനസ്സില്ലായി. രാശിയിൽ  കണ്ടതുപോലെ ആ ദേവതയുടെ കോലം കെട്ടിയാടിച്ചു .   


ഈ  പടികളിരുന്നു തെയ്യം കാണാം 


കട്ടോളി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം കൂടാളി


കട്ടോളി മടപ്പുര  മുത്തപ്പൻ  ക്ഷേത്രം  കൂടാളി  


കൂടാളി തണ്ടപ്പുറം  റോഡിൽ  കൂടി പത്ത് മിനുട്ട്     നടക്കാനുണ്ട്    കനാല്‍പ്പാലമായി പാലം കടക്കാതെ ഇടതു വശത്തൂടെ പത്ത് മിനുട്ട് നടന്നാൽ  മതി  (ചോന്നമ്മ കൊട്ടത്തിൽ നിന്നും അഞ്ച് മിനുട്ട് നടന്നു കനാലിന്റെ മറുകരയിൽ ല്‍ )

പ്രതിഷ്ഠ മുത്തപ്പൻ   (ഇരുപത്കൊല്ലത്തെ പഴക്കം )
തിരുവപ്പന മഹോത്സവം മാർ ച്ച് മുപ്പത്തിയൊന്നു


ഏപ്രിൽ ഒന്ന്  

മടപ്പുര നിർ മ്മാണം ഇനിയും പൂർ ത്തിയായിട്ടില്ല   

കക്കക്കിരിവയൽ മുത്തപ്പക്ഷേത്രം പൂവത്തൂർ


കക്കക്കിരിവയൽ  മുത്തപ്പക്ഷേത്രം പൂവത്തൂർ 
റൂട്ട്:- കണ്ണൂര്‍-ഇരിട്ടി/ഇരിക്കൂർ  റൂട്ടിൽ  കുംഭം സ്റ്റോപ്പ്‌ എട്ടു മിനുട്ട് നടന്നാൽ  പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രമായി .പൂവത്തൂര്‍ വിഷ്ണുക്ഷേത്രം എത്തിയതിനു ശേഷം അതെ റോഡിലൂടെ പത്ത് മിനുട്ട് നടക്കുക 

പ്രതിഷ്ഠ മുത്തപ്പൻ   
 1979   ൽ പ്രതിഷ്ഠ നടത്തി വാർപ്പ് ആയതുകൊണ്ട് മാറ്റേണ്ടിവന്നു കൂടാതെ പന്ത്രണ്ട്  വർഷങ്ങൾ  പൂർത്തിയാവാതെ   മടയൻ  പ്രതിഷ്ഠ നടത്തിയെന്ന തകരാറും ഉണ്ടായിരുന്നു  .അതുകൊണ്ട് 2010ൽ     തന്ത്രി ക്ക്‌ പുനപ്രതിഷ്ഠ നടത്തേണ്ടി വന്നു 
സംക്രമ പൂജക്ക്‌ പുറമേ ദീപാരാധനയും ആഴ്ചയിൽ  രണ്ടു ദിവസം പൈങ്കുറ്റിയും 
ഗുളികൻ  സ്ഥാനം 
ഉത്സവത്തിനു ഗുളികൻ  തെയ്യം കെട്ടിയാടാറുണ്ട് 

ശ്രീ കോവൂര് അയ്യപ്പങ്കാവ്

ശ്രീ കോവൂർ അയ്യപ്പങ്കാവ് 
റൂട്ട് :- കണ്ണൂര്- ഇരിക്കൂർ  റൂട്ടിൽ നായാട്ട്‌പാറയിൽ നിന്ന് 2 കിമി വടക്ക് 
പ്രതിഷ്ഠ അയ്യപ്പൻ ,ഗണപതി  തിനൊന്നാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിൽ സംക്രമ പൂജ 

സ്വകാര്യ ക്ഷേത്രം ചാത്തോത്ത് കുടുംബം 

പട്ടാന്നൂര്‍ -കൊളപ്പ ശ്രീ മഹാവിഷ്ണു ക്ഷേത്രം


പട്ടാന്നൂര്‍ -കൊളപ്പ ശ്രീ മഹാവിഷ്ണു ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ -ഇരിക്കൂർ  റൂട്ടിൽ  കൊളപ്പ ബസ്‌ സ്റ്റോപ്പ്‌ ഇവിടെ നിന്നും 5 മിനുട്ട് നടക്കാനുണ്ട് 

1700 വർഷങ്ങൾക്ക് മുൻ പ് നശിച്ചു പോയ ഒരു വലിയ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്ന്  സ്വർണ പ്രശ്നത്തിൽ കണ്ടു. ഒരു നമ്പൂതിരി ഇല്ലത്തിന്റെതായിരുന്നു. ഇപ്പോഴുള്ള സ്ഥലം അവർ  അത് കമ്മിറ്റിക്ക് കൈമാറി .2005 ൽ  പ്രവര്‍ത്തനങ്ങൾ തുടങ്ങി രണ്ടു വർഷം  മുൻപ് പുന പ്രതിഷ്ഠ നടന്നു 
മഹാവിഷ്ണു ,അയ്യപ്പൻ  എന്നീ പ്രതിഷ്ഠകൾ 
പൂജകൾ  രാവിലെ മാത്രം 
വൈകുന്നേരം സമീപ വാസികൾ വിളക്ക് നടക്ക് പുറത്ത് കത്തിച്ചു വെക്കുന്നു 
മണിക്കിണറും മറ്റും 


പ്രതിഷ്ടാദിനം മിഥുനം 4,5 
ഉത്സവം ഡിസംബർ  24 25
വഴിപാടുകൾ 
തന്ത്രി തരണനെല്ലൂർ  ഇല്ലം 
ശാന്തിക്കാരൻ പഴയ നമ്പൂതിരി ഇല്ലത്ത് നിന്നും 


വിവരങ്ങൾ  നല്‍കിയത് സമീപ വാസിയായ ശ്രീ കുമാരൻ 

മുട്ടന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം


മുട്ടന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം

  

റൂട്ട്:- കണ്ണൂർ -   ഇരിക്കൂർ   റൂട്ട് മുട്ടന്നൂര്‍ സ്റ്റോപ്പ്‌  അഞ്ചു മിനുട്ട് നടക്കാനുണ്ട്  





പ്രതിഷ്ഠ   ശ്രീകൃഷ്ണൻ ,വേട്ടക്കൊരുമകനും ഊർപഴശ്ശിയും (തുല്യ പ്രാധാന്യം 

ഗണപതി, ശാസ്താവ് ,  വനദുർഗ്ഗ    എന്നീ ഉപ ദേവതകളും 

മുൻപ് മുന്നൂറിലധികം വർ ഷങ്ങൾ  പഴക്കമുള്ള ഇരട്ട 

ശ്രീകോവിലുകളുണ്ടായിരുന്ന ക്ഷേത്രം. ഇവിടെ ഉണ്ടായിരു

ത് നശിച്ചു പോയി സമീപത്തുള്ള (മൂന്നു കിമി അകലെയുള്ള) 

മലോക്കാവിൽ  സ്വർ ണ പ്രശ്നം വെച്ചപ്പോൾ ഇവിടെയും വിളക്ക്

  വെക്കണമെന്ന ധാരണയായി .പതിനൊന്നു വർഷങ്ങൾ

  കൊണ്ട് 


ക്ഷേത്രം ഇപ്പോഴുള്ള രൂപത്തിലായി സമീപ വാസിയായ വേണു 

മാസ്റ്റർ ഇതിന്റെ പിറകിലുള്ള സജീവ സാന്നിധ്യമായിരുന്നു 




 
മഹോത്സവം മെയ്‌   പത്ത്  മുതൽ  മൂന്ന് 

ദിവസങ്ങൾ 

മലോത്ത് കാവ് മുട്ടന്നൂര്‍


മലോത്ത് കാവ് മുട്ടന്നൂര്‍


റൂട്ട്:- മുട്ടന്നൂര്‍ ബസ്‌ സ്റ്റോപ്പിൽ  നിന്നും റോഡ്‌ വഴിയും ഊട് റോഡ്‌  വഴിയായും ഇരുപതു മിനുട്ട് നടക്കാം 

മാർച്ച് ഇരുപത്തിമൂന്ന് ഇരുപത്തിനാല് ഉത്സവം  



2013 ജൂലൈ 10, ബുധനാഴ്‌ച

ശ്രീ കേളംബേത്ത് മുണ്ടോങ്കാവ് ക്ഷേത്രം കൂടാളി


ശ്രീ കേളംബേത്ത്   മുണ്ടോങ്കാവ് ക്ഷേത്രം കൂടാളി 
റൂട്ട്:- കണ്ണൂര്‍-ഇരിക്കൂര്‍ /മട്ടന്നൂര്‍ റൂട്ടിൽ  കൂടാളി ആസ്പത്രി സ്റ്റോപ്പ്‌ .കൂടാളി താറ്റിയോട് റോഡിൽ കൂടി രണ്ട് കി.മി നടന്നാൽ  മതി
മന്നപ്പൻ    ...കതിവന്നൂര്‍വീരനായി മാറി 
മേത്തിളിയില്ലത്തെ ചക്കിയമ്മക്ക്ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മന്നപ്പൻ  ആയുധവിദ്യകളെല്ലാം നന്നായി വശത്തക്കിയെങ്കിലും കൂട്ടുകാരുമായി ചുറ്റിയടിച്ചു നടന്ന് പിതാവിന്റെ വെറുപ്പിനു പാത്രമായി .ഒരു ദിവസം പിതാവ് മകന്റെ വില്ല്   ഒടിച്ചു കളഞ്ഞു. മന്നപ്പൻ കൂട്ടുകാരുമായി ചേരാൻ  വീടുവിട്ടു .കുടകർ മലയിൽ  പോകാൻ  ഇറങ്ങിയ കൂട്ടുകാർ   മന്നപ്പനെ കുടിപ്പിച്ചു ഉറക്കി വഴിയിൽതള്ളി സ്ഥലംവിട്ടു .എന്നാൽ മന്നപ്പനാകട്ടെ നടന്ന് കുടകർ മലയിലെത്തുകയും കതിവന്നൂരിലുള്ള അമ്മാവന്റെ സഹായത്തോടെ എണ്ണകച്ചവടം തുടങ്ങുകയും ചെയ്തു .ജാതിയിൽ താഴ്ന്ന ചെമ്മരത്തിയെ വിവാഹം കഴിച്ചു ഭാര്യാവീട്ടിൽ  താമസമായി ഒരു ദിവസം താമസിച്ച് എത്തിയ മന്നപ്പനെ ചെമ്മരത്തി ഗൌനിച്ചതേയില്ല .ദുഖിതനായ മന്നപ്പൻ  പിറ്റേന്ന് രാജാവിന് വേണ്ടി പടക്ക് പോയി കുടകരുംമായി ഉള്ള പോരാട്ടത്തില്‍ വിജയിച്ചെങ്കിലും മുദ്ര മോതിരം നഷ്ടപ്പെട്ടിരുന്നു അത് തിരിച്ചെടുക്കാൻ ചെന്നപ്പോൾ പകൽ സമയം പേടിച്ച് ഒളിച്ചിരുന്ന കുടകർ മന്നപ്പനെ വെട്ടിനുറുക്കി.ഭർത്താവിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന ചെമ്മരത്തി മോതിരവും ചെറുവിരലും കദളി വാഴമേൽ   വന്നു വീണത്‌ കണ്ട് ആപത്ത്  പിണഞ്ഞെന്നു മനസ്സിലാക്കി പുറപ്പെട്ടു .മരണ വിവരമറിഞ്ഞ് അമ്മാവനും  അമ്മാവന്റെ മകൻ  അണ്ണക്കനും വന്നുചേർന്നു ശരീര ഭാഗങ്ങളെല്ലാം  ശേഖരിച്ച് ചിതയൊരുക്കി ദഹിപ്പിച്ചു.ചെമ്മരത്തി സൂത്രത്തിൽ  ആ ചിതയിൽ ചാടി ആത്മാഹൂതി ചെയ്തു .ശവദാഹം കഴിഞ്ഞ്‌ മടങ്ങവേ ദൈവക്കരുവായി മാറിയ മന്നപ്പനെയും ചെമ്മരത്തിയെയും  അണ്ണക്കൻ  കണ്ട് അണ്ണക്കണ്ണനു വെളിപാടുണ്ടായി .മന്നപ്പന്റെ കോലം കെട്ടിയാടിക്കണമെന്ന് അവൻ  ഉറഞ്ഞുതുള്ളിപ്പറഞ്ഞു .അമ്മാവന്റെ സാന്നിധ്യത്തിൽ  ആദ്യമായി കോലം  കെട്ടിയാടി. മന്നപ്പനു  കതിവന്നൂര്‍ വീരൻ  എന്ന പേരും    അമ്മാവൻ  നല്‍കി  

പ്രതിഷ്ഠ കതിവന്നൂർ  വീരൻ  പതിനാറാം നൂറ്റാണ്ട്‌
തിരുവായുധങ്ങൾ  സൂക്ഷിക്കുന്ന തെക്കേ അകം ദിവസവവും ദീപം തെളിക്കാറുണ്ട്
തിറമഹോത്സവം മകരം ഇരുപത്തിനാല് -ഇരുപത്തിയഞ്ച് 
ഗുളികന്റെ  തറ സാധാരണയായി നാല് നേർ ച്ചതെയ്യങ്ങൾ ള് ഉണ്ടാകാറുണ്ട് 
എല്ലാ സംക്രമ ദിവസങ്ങളിലും,ഉത്സവ ദിവസങ്ങളിലും,തുലാം  പത്തിനുംപൂജ 
കേളംബേത്ത്കുടുംബ ക്ഷേത്രം