2013 ഡിസംബർ 10, ചൊവ്വാഴ്ച
കൂടാളി മുച്ചിലോട്ട് കാവ്
കൂടാളി മുച്ചിലോട്ട് കാവ്
റൂട്ട് :-കണ്ണൂര്‍ - മട്ടന്നൂര്‍/ഇരിക്കൂർ റൂട്ടിൽ കൂടാളി പോസ്റ്റ് ഓഫിസ് സ്റ്റോപ്പിൽ
നിന്നും ചക്കരക്കൽ റോഡിലൂടെ നാനൂറ്മീറ്റർ നടന്നാൽ മതി
റൂട്ട് :-കണ്ണൂര്‍ - മട്ടന്നൂര്‍/ഇരിക്കൂർ റൂട്ടിൽ കൂടാളി പോസ്റ്റ് ഓഫിസ് സ്റ്റോപ്പിൽ
നിന്നും ചക്കരക്കൽ റോഡിലൂടെ നാനൂറ്മീറ്റർ നടന്നാൽ മതി
പയ്യന്നൂരിൽ
നിന്നും 9 കിമി
വറഖയ്ക്കു ഓണക്കുന്നിൽ
പതിനാലാം നൂറ്റാണ്ടിൽ ക്ഷേത്ര
നിർമ്മിതി നടന്നിരുന്നു 1995
ൽ നവീകരണ
ശ്രമങ്ങൾ തുടങ്ങി 98 ൽ
നവീകരണ കലശം നടന്നു മീനത്തിലെ
പൂരത്തിന് 15 ദിവസം
മുന്നേ പൂരോത്സവം തുടങ്ങുന്നു
പെരിഞ്ചെല്ലുര്‍
ഗ്രാമത്തില്‍ ജനിച്ച ഒരു
ബ്രാമണകന്യക സമുദായത്തില്‍
നിന്നും പുറത്താക്കപ്പെട്ടുഅലഞ്ഞ്
തിരിഞ്ഞ് ഒടുവില്‍ കരിവള്ളുര്‍
ശിവക്ഷേത്രത്തിലും രയരമങ്ങലത്ത്
ക്ഷേത്രത്തിലും വന്ന് തൊഴുതു
മടങ്ങി സ്വയം ഒരുക്കിയ
അഗ്നിയില്‍ വിലയം പ്രാപിച്ചു
എന്നാണു ഈ ദേവതയെ കുറിച്ചുള്ള
നാട്ടുപഴമ
അഗ്നിയിൽനിന്നുംപുറത്ത്
വന്നു പെരുചെല്ലൂരപ്പനെയുംരയരമംഗലത്തപ്പനെയും
തുതിച്ചു കൊണ്ട് നടന്നകന്നു
'അമ്മ
ഒടുവിൽ തന്റെ പ്രഭാവം മുച്ചിലോട്ടു
പഠനായരുടെ കിണറ്റിലും വിളക്കിലും
കാണിച്ചു ഒരു പ്രശ്നം വെച്ചപ്പോൾ
അവിടെ അമ്മയുടെ ആസ്ഥാനമുണ്ടാക്കണമെന്നു
ആഗ്രഹമുണ്ടെന്ന് മനസ്സിലായി
മണക്കാടൻ ഗുരുക്കൾ കോലത്തിരി
രാജാവിന്റെ ആജ്ഞാനുസരണം
ആദ്യമായി മുച്ചിലോട്ടമ്മയുടെ
കോലമുണ്ടാക്കി കരിവെള്ളൂർ
ശിവക്ഷേത്രത്തിനടുത്ത്
നൃത്തം ചെയ്തു അദ്ദേഹത്തിന്റെ
ഭാവനയിൽ വിരിഞ്ഞ അമ്മയുടെ
കോലത്തിൽ തിരുമുടി മഴവിൽ
നിറഞ്ഞ ആകാശവും ഉടയാടകൾ
സമുദ്രവും മാലകൾ പെയ്യുന്ന
മഴയെയും ചന്ദ്രക്കല സൂര്യ
ചന്ദ്ര നക്ഷത്രാദികളെയും
സൂചിപ്പിച്ചിരുന്നു താമരയും
മറ്റുപൂക്കളുമാണ് അമ്മയുടെ
ഇരിപ്പിടം കയ്യിലുള്ള വിളക്ക്
അജ്ഞതയാകുന്ന അന്ധകാരത്തെ
അകറ്റാനുള്ള വെളിച്ചവുമാണ്
മറുകയ്യിൽ അറിയപ്പെട്ടിരുന്ന
96 രോഗങ്ങളെ
ശമിപ്പിക്കാനുള്ള മരുന്നുകളുമത്രെ
ആസ്ഥലത്തിനുടമയായ നമ്പി
സ്ഥലം ക്ഷേത്ര നിർമ്മിതിക്ക്
വിട്ടു കൊടുത്തു അവിടെ ആദ്യ
പ്രതിഷ്ഠയും നടന്നു ഇതേ
തുടർന്ന് പലസ്ഥലങ്ങളിലും
പ്രതിഷ്ഠകൾ നടന്നു
കണ്ണങ്ങാട്ട് ഭഗവതി,പുലിയൂര്‍ കാളി ,നരംബില്‍ ഭഗവതി ,വിഷ്ണുമൂര്‍ത്തി തുടങ്ങിയ ദേവതകളും ഉണ്ട് . കൂടാളി താഴത്ത് വീട് കളരിയുടെ അതെ പഴക്കം ഭാരവാഹികള്‍ അവകാശപ്പെടുന്നു
വിശേഷ ദിവസങ്ങള്‍ പൂരം ഏഴ്ദിവസങ്ങള്‍ തുലാം പത്ത് പ്രതിഷ്ഠ ,കളിയാട്ട ദിവസങ്ങള്‍ സംക്രമ ദിവസങ്ങള്‍
കളിയാട്ടം കുംഭം ഒന്ന്, രണ്ടു,മൂന്ന്
ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്
അന്തിത്തിരിയന്‍ പി വി മനോഹരന്‍
കാരണവന്മാര്‍
സി രാഘവന്‍ നായര്‍ ചെറുകുന്ന്
കെ വി കുഞ്ഞപ്പ നായര്‍ കൂടാളി
വഴിപാടുകള്‍ പതിനേഴ് എണ്ണം
ക്ഷേത്രഭരണം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഭംഗിയായി നിര്‍വഹിക്കുന്നു
കൂടാളി മുച്ചിലോട്ട് കാവ്
കൂടാളി മുച്ചിലോട്ട് കാവ്
2013 ഡിസംബർ 6, വെള്ളിയാഴ്‌ച
ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി
ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി
ഓഫീസ്സ്റ്റോപ്പ് അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു
ഇടത്ത് വശത്തുള്ള റോഡില്‍ കൂടി നാനൂറ് മീറ്റര്‍ നടക്കുക
പ്രധാന ദിവസങ്ങള്‍ മീനത്തിലെ പൂരം ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍
| തമ്പുരാട്ടി |
പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ (പതിനെട്ടാം നൂറ്റാണ്ട്)
പ്രധാന ദിവസങ്ങള്‍ മീനത്തിലെ പൂരം ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍
ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം
ഒരു പത്ര വാര്‍ത്ത
ഒരു പത്ര വാര്‍ത്ത
കൂടാളി: ചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2013-ലെ കളിയാട്ട മഹോത്സവത്തിന് February16 നു ഉച്ചക്ക് തുടക്കമായി. ക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍) നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്.
വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 17 രാത്രിയും 18 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്, ഭൂതം, ഗുളികന്‍,പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ തെയ്യ കോലങ്ങള്‍.
വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 17 രാത്രിയും 18 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്, ഭൂതം, ഗുളികന്‍,പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ തെയ്യ കോലങ്ങള്‍.
![]() |
| പരുത്തിവീരന്‍ |
![]() |
| ഭുതം |
![]() |
| ഗുളികന്‍ |
![]() |
| പുതിയ ഭഗവതി |
ശ്രീ മോലോത്തുംപറമ്പ് മഹാദേവ ക്ഷേത്രം
ശ്രീ മോലോത്തുംപറമ്പ് മഹാദേവ ക്ഷേത്രം
പ്രതിഷ്ഠ ശിവൻ ബാലാലയം ഇരുപത്തിയൊന്നാം നൂറ്റാണ്ട്
മലയാളമാസം ആദ്യ ഞായർ നട തുറന്നു പൂജ
ശിവരാത്രിയും മണ്ഡലകാലവും നവരാത്രിയും വിഷുവും ഓണവും പ്രധാനം
ഭരണം പ്രസിഡണ്ട് ശ്രീ മോലോത്തുംപറമ്പ് മഹാദേവ ക്ഷേത്രകമ്മിറ്റി കുംഭം കൂടാളി
2013 ഡിസംബർ 5, വ്യാഴാഴ്‌ച
കൂടാളി താഴത്ത് വീട്
കൂടാളി താഴത്ത് വീട്കളരി
റൂട്ട് : കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ via ഏച്ചുര്‍-ചാലോട് കൂടാളിപോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പ് (14kms)
| അങ്ങിനെ ഈക്കൊല്ലത്തെ താഴത്തുവീട്ടിലെ തെയ്യവുംകഴിഞ്ഞു (ജനുവരി മുപ്പതിന്) |
കൂടാളി പോസ്റ്റ് ഓഫിസ്സ്റ്റോപ്പില്‍ഇറങ്ങിചക്കരക്കല്‍ റോഡില്‍ കൂടി നടന്നാല്‍ അഞ്ചു മിനിറ്റ് കൊണ്ട് താഴത്ത് വീട്ടില്‍ എത്താം.
വടക്കെ മലബാറീലെ മരുമക്കത്തായം ആചരിക്കുന്ന ഒരേ ഒരു നായര്‍ തറവാട് കൂടാളി താഴത്ത് വീടാന്നു .
പൂജാസമയം
ദിവസവും രാവിലെ മുപ്പതു മിനിറ്റ് ബ്രാമണപൂജ , ആറുമുപ്പതിന്നു ദീപാരാധന .
വഴിപാട് കളരിയില്‍ കത്തിക്കാന്‍ എണ്ണ മാത്രം )
കളരി പൂജ
ജനുവരി ഇരുപത്തിആറിന്നു രാത്രി ഏട്ട്മണിക്ക് കളരി പൂജ തുടങ്ങും കളരിയാർ ഭഗവതിയും ഗുരുക്കന്മാരും ആണ്ഇവിടെത്തെ പ്രധാന സങ്കൽപം . ചോറ്റാനിക്കര അമ്മയെപ്പോലെ 3 ഭാവങ്ങൾ ഉള്ളതാണ് കളരിയാർ ഭഗവതി സങ്കൽപം. പൂത്തറയിൽ കളരിയാർ ഭഗവതി സൗമ്യ ഭാവത്തിലാണ് ഇവിടെ ബ്രാഹ്മണപൂജയാണ് രൗദ്ര ഭാവത്തിലുള്ള ഭഗവതിക്ക്(വടക്കേ വാതിൽ ) ആണ് ഗുരുതി പൂജ വടക്കേ വാതിൽ തുറന്നാൽ രൗദ്ര ഭാവത്തിലുള്ള ഭഗവതി പ്രത്യക്ഷപ്പെടും അത് നാടിനാപത്താണ് കളരി പൂജയിലെ മെയ്യഭ്യാസം(ഒരു ചടങ്ങു മാത്രം ) ഗുരു വന്ദനമാണ് ഒരു അനുഷ്ഠാനരൂപത്തിൽ നടക്കുന്നത്. മികച്ച കളരി അഭ്യാസികളായിരുന്ന കാരണവന്മാരെയും അവരെ കളരി വിദ്യ അഭ്യസിപ്പിച്ചിരുന്ന ഗുരുക്കന്മാരെയും വന്ദിക്കുക എന്നാണു ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്
ഉത്സവം തിറമഹോത്സവം മകരം 14 ,15 (ജനുവരിഇരുപത്തിയെട്ട് -ഇരുപത്തിഒന്‍പതു )തീയ്യതികളിലാന്നു
![]() |
| ഉച്ചിട്ട തെയ്യം ദക്ഷ യാഗത്തിന് പോയ പാര്‍വതിയുടെ ജീവത്യാഗവുമായി ബന്ധപ്പെട്ടതാണ് ഉച്ചിട്ടയുടെ പിന്നിലുള്ള ഐതിഹ്യം |
ഘണ്ടാകര്‍ണന്‍ ,ചാമുണ്ഡി ,ശൂലൻ തുടങ്ങിയവരും
വന്നിട്ടുണ്ടെന്നും അവർക്കു സ്ഥാനം നൽകണമെന്നും മനസ്സിലായി 3 കൊല്ലങ്ങൾ കൊണ്ട് കോട്ടം പണി പൂർത്തിയാക്കി പ്രതിഷ്ഠാദി കാര്യങ്ങളും നടത്തി ![]() |
കളരി
താഴത്ത് വീട് കളരി മേൽക്കോയ്മയും മേലായ്മയും ഉള്ളതായിരുന്നു കളരികൾ 3 തരമുണ്ട് ധർമ്മ ദൈവങ്ങളെ വെച്ചാരാധിക്കുന്നതിനും വിദ്യാഭ്യാസത്തിനും ഉപയോഗിക്കുന്നവ .മേൽക്കൂര മേഞ്ഞതായിരിക്കും
നാൽപ്പത്തിരടി ചതുരശ്രമായ രണ്ടര കോൽ മണ്ണ് നീക്കി ആ മണ്ണുകൊണ്ട് ഭിത്തിവെച്ചു ഭിത്തിക്ക് മേൽ ഓല മറച്ചു അകത്ത് തെക്കു വശം കളരി പരമ്പരദൈവങ്ങളെ പ്രതിഷ്ഠിച് നിലവിളക്ക് വെച്ച് മങ്ങിയ വെളിച്ചത്തിൽ 10 മുതൽ 18 വരെ അടവുകളും യുക്താനുഭവങ്ങളും ഗുരുനാഥൻ തന്റെ പ്രിയ ശിഷ്യർക്ക് ഇവിടെ വെച്ച് ഉപദേശിക്കുന്നു ഉറുമി, പരിച ,വാൾ, വടിവാൾ, അരവാൾ ,കുന്തം ,മുതലായ കളരി അഭ്യാസത്തിലെ ഉപരി പാഠങ്ങളും മർമ്മ പ്രയോഗങ്ങളും ,മന്ത്ര തന്ത്ര വിദ്യകളും ഔഷധ പ്രയോഗങ്ങളും ജ്യോതിഷം പൊതു ജ്ഞാനം എന്നിവയും രഹസ്യമായി ഉപദേശിക്കുന്നു ഈ കളരി വിദ്യാഭ്യാസം അവസാനിപ്പിച്ചു ഗുരു ദക്ഷിണയും ചെയ്തു ശിഷ്യൻ പിരിഞ്ഞു പോകുന്നു കുഴിക്കളരി ഇപ്പോഴത്തെ കിഴക്കെയിൽ എന്ന പറമ്പിൽ ആയിരുന്നു
ചാമുണ്ടിക്കോട്ടം ഘണ്ടാകര്‍ണന്‍ കോട്ടം പുത്തരി ചിങ്ങത്തില്‍ ഉത്രാട ദിവസം
കലശം (പടു കലശം )മലയാളമാസം ഒന്നാമത്തെ ,വെള്ളി
തോറ്റം ഇല്ലാതെയുള്ള കലശമാണ് പടു കലശം
തുലാം 10 കളരിയിൽ പുത്തരി കുടുംബത്തിനും മറ്റു അവകാശികൾക്കും പ്രസാദമായി പടച്ചോറും പായസവും നൽകുന്നു
വൃശ്ചികം ,20 ദിവസം മണ്ഡല പൂജ
ധനു 8 ,9 ,10 മുദ്രയും കലശവും തോറ്റത്തോട് കൂടിയ കലശമാണ് മുദ്രയും കലശവും ചാമുണ്ഡി കുട്ടിച്ചാത്തൻ എന്നിവയുടെ തോറ്റങ്ങൾ
ധനു പത്തിന് വൈകുന്നേരം ബ്രാഹ്മണ പൂജക്ക് ശേഷം അവലും മലരും ഇളനീരും പഴവും പ്രസാദമായി കിട്ടും മകരം രണ്ടിന് കുറിവെപ്പ് കോമരങ്ങൾ കളരിയിൽ വന്നു മഞ്ഞക്കൂരി കാരണവർക്ക് നൽകി തെയ്യം നടത്താമെന്നു 3 തവണ വാക്ക് പറയുന്നു അതിനു ശേഷം തേങ്ങ താക്കൽ കുടുംബങ്ങളിൽ കോമരത്തൻമാർ ആഘോഷമായി ചെന്ന് തേങ്ങ താക്കുന്നു ബന്ധുക്കൾ അല്ലാത്ത നാട്ടുകാർ തലയിൽ തേങ്ങയും വെച്ച് മകരം 10 വരെ കളരിയിൽ വന്നു സമർപ്പിക്കുന്നു ഈ ആചാരം എപ്പോൾ കാണുന്നില്ല പകരം കേളോത്ത് ,കോമത്ത് ,വണ്ണത്താൻ എന്നീ 3 വീടുകളിൽ നിന്ന് മാത്രം എപ്പോൾ തേങ്ങ താഴ്ത്തുന്നു മുൻപ് കളരിയിലെ പൂജ ആവശ്യങ്ങൾക്ക് ഉള്ള അവളും മലരും ഇവിടെ നിന്ന് തന്നെയാണ് ഉണ്ടാക്കിയിരുന്നത്
മകരം 13 നു തുടക്കം 3 തോറ്റങ്ങൾ കുട്ടിച്ചാത്തൻ ചാമുണ്ഡി ,ഘണ്ടാകര്‍ണന്‍
ഈ ദിവസത്തെ തോറ്റത്തിന് അമ്മായിത്തോറ്റം എന്നും പേരുണ്ട്‌പോലും
പിന്തിരിഞ്ഞ് നോക്കിയാല്‍
കുറേക്കാലം മുന്‍പ് തലശ്ശേരിക്കടുത്ത നിട്ടുരിലെ നിട്ടൂര്‍ പുതിയ വീട്ടിലെ കല്ലിയാടന്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ കാഞ്ഞിരോട് കുടിയേറിപ്പാര്‍ത്തു.കുന്നോത്ത് വീട് എന്നായിരുന്നു വീട്ടുപേര്‍ .അതില്‍ ഒരു വിഭാഗം കൂടാളിയില്‍ കുന്നോത്ത് വീട് ഉണ്ടാക്കി താമസം തുടങ്ങി .ഇതാണ് പിന്നീട് താഴത്ത് വീടായത് കൂടാളി കുന്നത്ത് വീട്ടിലെ ഉപ്പാട്ടിയമ്മയുടെ മകളായ കുഞ്ഞാതിക്ക് അവരുടെ ഭര്‍ത്താവ് സമ്മാനിച്ചതാണ് വീട് എന്ന് കോടതി രേഖകള്‍ പറയുന്നു. കുഞ്ഞാതിയുടെമകനായ രാമന്‍ നംബിയാരാന്നു താഴത്ത് വീട്ടില്‍ കളരി സ്ഥാപിച്ചത് .ഇദ്ദേഹത്തിനു കോട്ടയം രാജാവ് ഗുരുക്കളച്ചന്‍ സ്ഥാനവും കല്ലിയാട്ട്ഇടവ സ്ഥാനവും നല്‍കി ( A.D1675 ല്‍)ആദരിച്ചു നാടൻ പാട്ടുകളിൽ രാമൻ ഗുരുക്കള ച്ചനാണ് മൂർത്തികളെ കൂടാളിയിലേക്കു ക്ഷണിച്ചുകൊണ്ടുവന്നത് എന്ന് സൂചിപ്പിച്ചിട്ടുണ്ട് .പിൻഗാമിയായിരുന്ന കേളു ഗുരുക്കളച്ചന്‍ കളരി നിർമ്മിച്ചു .ടിപ്പുവിന്റെ ആക്രമണ കാലത്തെ കാരണവരായിരുന്ന കോരന്‍ ഗുരുക്കളച്ചന്‍ കുടുബാഗംങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ പറഞ്ഞയക്കുകയും കളരിയില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ തന്നെ വെടിവെച്ചു കൊല്ലാന്‍ കാര്യസ്തനെ ഏല്‍പ്പിക്കുകയും ചെയ്തു .വളരെ മടിയോടെ യജമാനന്റെ കല്പ്പനഅനുസരിച്ച ആ വേലക്കാരന്‍ ടിപ്പുവിന്റെ പടയാളികളുടെ പാളയത്തിലേക്ക് കുതിച്ചെത്തി കുറേപ്പേരെ സ്വന്തം വാളിന്നിരയാക്കി മരിച്ചുവീണു.ഇയാളുടെ സ്മരണക്കായാണ് കൂടാളിവീരന്‍ എന്നതെയ്യം (ഇവിടെയല്ല )കെട്ടിയാടിയിരുന്നത്.
![]() |
| guesthouse |
താഴത്ത്‌വീടിന്റെ ഗേറ്റ് കടന്നാല്‍ ഇടതുവശത്ത് ഗസ്റ്റു ഹൌസ് .മുകളിലും താഴയൂം രണ്ടു മുറികളും വലിയ ഒരു മുറിയും. താഴെനിലയില്‍ ചൂട് അറിയില്ല .തിറദിവസങ്ങളില്‍ ബന്ധുക്കള്‍ ഇവിടെ താമസിക്കും ജനലുകള്‍ ഇറ്റാലിയന്‍ ഗ്ലാസ് കൊണ്ടാന്നു .1869ല്‍ ആണ് നിര്‍മ്മിതി .കുഞ്ഞിക്കേളപ്പന്‍ കാരണവര്‍ ആണ് നിര്‍മ്മിച്ചത് .വേനല്‍ക്കാലത്ത് ഫാനിന്റെ ആവശ്യമില്ല .
നാലുകെട്ട്
തിറ,പുത്തരി,ആശ്വതിചാത്തം തുടങ്ങിയ വിശേഷാവസരങ്ങളില്‍ കുടുബാംഗങ്ങള്‍ നാലുകെട്ടിലിരുന്നു ഭക്ഷണം കഴിക്കുന്നു![]() | |||
| Nilaththu irunnu sadya kazhikkam |
| Staircase |
ഭരണം
കാരണവര്‍ കൂടാളിതാഴത്തവീട് കൂടാളി(p.o) കണ്ണൂര് 670592
റൂട്ട് :- കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍കൂടാളി പോസ്റ്റ്‌ഓഫീസ് സ്റ്റോപ്പില്‍നിന്നും എതിര്‍ വശത്തുള്ള ഇടവഴിയില്‍കൂടി മൂന്നു മിനുട്ട് നടന്നാല്‍ ശ്രീ കാമേത്ത്ദൈവത്താര്‍
ക്ഷേത്രത്തിലെത്തി
ക്ഷേത്രത്തിലെത്തി
ആദികാലത്ത് ഗണപതി ക്ഷേത്ര പരിപാലകരില്‍ ഒരു ഭക്തന്‍ ദൂരദേശത്ത് യാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ വഴിയിലുള്ള ഒരു ദേവസ്ഥലത്ത് ചെല്ലുകയുംപിന്നോക്കജാതിക്കാരല്‍ആരാധിക്കപ്പെട്ടുവന്നതുംകൊലംകെട്ടിയാടിക്കുന്നതുമായ കാംമേത്ത്ദൈവത്താരെയുംഭഗവതിയെയും മനസ്സാല്‍ ആരാധിക്കുകയും തന്റെ കൂടെ വരുത്തുകയും കോട്ടത്തില്‍ പ്രതിഷ്ടിക്കുകയുംചെയുതു വളരെ ഭംഗിയായി കോലങ്ങള്‍ കെട്ടിയാടിച്ചു തുടങ്ങി
ഇവിടെ പണ്ട് ഉത്സവം വളരെ കേമമായി നടന്നിരുന്നു .തൊട്ടടുത്ത ഗണപതി ഭഗവാനു ഇതു പിടിച്ചില്ല തന്നെക്കാള്‍ അധികം ആരാധകര്‍ വീരഭദ്രനോ?. ''നിന്നെ കാണാന്‍ ആരും വരാതെ പോട്ടെ ''ഏന്ന് ഗണപതി ശപിച്ചു .
ഇപ്പോള്‍ ഇവിടെ വരുന്നവര്‍ കുളിച്ചിട്ടു മാത്രമേ ഗണപതിയെ ദര്‍ശിക്കാന്‍ പോകാറുള്ളൂ.ഇല്ലെങ്കില്‍ ഗണപതി കോപിക്കും .
ഗണപതി ക്ഷേത്രത്തോടു അനുബന്ധിച്ച മറ്റു എല്ലാ ദിക്കുകളിലെയും പൂജാകര്‍മങ്ങള്‍ക്ക് ശേഷം മാത്രമാന്നു ഇവിടെ പൂജ ചെയ്യുന്നത് ഈ കോട്ടത്തിന്റെ പിന്നിലായി ഒരു വടവൃക്ഷവും അവിടെ ഒരു സര്‍പ്പവാസവുമുണ്ട് അവിടെ ഒരു നാഗത്തറ കെട്ടി കൊല്ലത്തില്‍ ഒരിക്കല്‍ നാഗത്തിനു പാലും നീരും കൊടുത്തു വരുന്നു വീരഭദ്രന്‍ പണ്ട് ദക്ഷയാഗ വേളയില്‍ ശിവന്റെ ജടയില്‍നിന്നും വന്ന ഭീകരരൂപി. ആയിരം കയ്യുകളും, ആയിരം തലകളും, ആയിരം കാലുകളും, ആയിരം വടികളും ആയി അവതരിച്ചു . ദക്ഷനെ വധിച്ചു .സാധാരണയായി ക്ഷേത്രത്തില്‍ സങ്കല്പ സ്ഥാനം മാത്രം .ചില സ്ഥലത്ത് പ്രതിക്ഷ്ടയും ഉണ്ട് .
വിവരങ്ങള്‍ നല്‍കിയത് ശ്രീ കെ നാരായണന്‍ മാസ്റ്റര്‍ കൂടാളി
''എന്റെ കുട്ടിക്കാല്ലത്ത് കളിക്കുമ്പോള്‍ ഇവിടെ കല്ലെറിഞ്ഞതിന്നു വീട്ടില്‍നിന്നു അടി കിട്ടിയിരുന്നു .''ഏന്നു സമീപവാസിയായ ചേമ്പന്‍ ചന്ദ്രന്‍ പറയുന്നു
''എന്റെ കുട്ടിക്കാല്ലത്ത് കളിക്കുമ്പോള്‍ ഇവിടെ കല്ലെറിഞ്ഞതിന്നു വീട്ടില്‍നിന്നു അടി കിട്ടിയിരുന്നു .''ഏന്നു സമീപവാസിയായ ചേമ്പന്‍ ചന്ദ്രന്‍ പറയുന്നു
ശ്രീദണ്ഡനാര്‍ക്ഷേത്രം കൂടാളി
ശ്രീദണ്ഡനാര്‍ക്ഷേത്രം കൂടാളി
റൂട്ട് :-കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ് ഓഫിസ്ബസ്‌സ്റ്റോപ്പില്‍നിന്നുംചക്കരക്കല്ല് റോഡിനെതിരെയുള്ള ഊടു വഴിയില്‍ക്കൂടി മുന്നൂറ് മീ നടന്നാല്‍മതി
പ്രതിഷ്ഠ ശിവന്‍ ( ഇരുപതാം നൂറ്റാണ്ടില്‍)
വിഗ്രഹം ഒരു ഉയര്‍ന്ന തറയില്‍ അരയാല്‍ മരത്തിനടിയില്‍ പണ്ട് ഇല്ലത്തമ്മ പൂജിച്ച വിഗ്രഹം
കെട്ടിടങ്ങള്‍ ഒന്നുമില്ല
എല്ലാ ദിവസവും പൂജയുണ്ട്
ഉത്സവാഘോഷങ്ങള്‍ ഒന്നുമില്ല
2013 ഒക്‌ടോബർ 30, ബുധനാഴ്‌ച
ശ്രീ കാവിശ്ശേരി ശിവ ക്ഷേത്രം
ശ്രീ കാവിശ്ശേരി ശിവ ക്ഷേത്രം
റൂട്ട്: കണ്ണൂർ -ഇരിക്കൂർ റൂട്ടിൽ കൊടോളിപ്പുറം ബാലവാടി സ്റ്റോപ്പിൽ നിന്നും ഒരു കിമി കിഴക്ക്
പ്രതിഷ്ഠ ശിവൻ(800 വർഷം പഴക്കം പറയപ്പെടുന്നു)
പുനപ്രതിഷ്ഠ കഴിഞ്ഞു 13 കൊല്ലങ്ങളായി
പ്രധാന ദിവസം ശിവരാത്രി
ഖരമഹർഷി പ്രതിഷ്ഠ നടത്തിയെന്ന് സങ്കൽപം. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന്റെയും കൊളപ്പ ശിവക്ഷേത്രത്തിന്റെയും പ്രതിഷ്ഠ നടന്ന അതെ ദിവസം തന്നെ ഇവിടെയും പ്രതിഷ്ഠ നടന്നു .ഓരോ കയ്യിലായി മറ്റ് രണ്ടു വിഗ്രഹങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് കഴുത്തിൽ ഇറുക്കിയാണ് ഇവിടെത്തെ വിഗ്രഹം ആ സമയം പിടിച്ചിരുന്നത് അതുകൊണ്ട് സ്ഥലത്തിനു കവിളിറുക്കിശ്ശേരി എന്നപേര് വന്നു അത് ലോപിച്ച് കവിരിശ്ശേരിയായി എന്ന് പറയപ്പെടുന്നു
| ക്ഷേത്രക്കുളം ക്ഷേത്രം കല്യാട് താഴത്ത് വീടിന്റെതായിരുന്നു ഇപ്പോൾ ഭരണ നിർവഹണം ദേവസ്വം ബോർഡ് |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)






















