2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

കൊടോളിപ്രംശ്രീ ചുഴലി ഭഗവതി ക്ഷേത്രം

കൊടോളിപ്രം ശ്രീ ചുഴലി ഭഗവതി  ക്ഷേത്രം 
റൂട്ട്:- കണ്ണൂർ- ഇരിക്കൂർ റൂട്ടിൽ കൊളപ്പ സ്റ്റോപ്പ്‌ ഇവിടെ നിന്ന്മട്ടന്നൂർ റൂട്ടിൽ കൊടോളിപ്രം LP സ്കൂൾ സ്റ്റോപ്പ്‌ ഇവിടെ നിന്ന് 300  മീറ്റർ നടക്കാനുണ്ട്
വയലിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് 


ക്ഷേത്രക്കുളം 


പ്രതിഷ്ഠ ചുഴലി ഭഗവതി പതിമൂന്നാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിൽ സംക്രമ പൂജ 
പൂർത്തിയല്ല 
ഭരണം പ്രസിഡണ്ട്‌ ശ്രീ ചുഴലി ഭഗവതി  ക്ഷേത്രകമ്മിറ്റി കൊളപ്പ പട്ടാന്നൂർ 6 7 0 5 9 5  

ശ്രീ കൊടോളിപ്പുറംമുച്ചിലോട്ട് ഭഗവതീ ക്ഷേത്രം

ശ്രീ കൊടോളിപ്പുറംമുച്ചിലോട്ട് ഭഗവതീ ക്ഷേത്രം  
റൂട്ട്:- കണ്ണൂര് ഇരിക്കൂർ റൂട്ടിൽ കൊളപ്പയിൽ  നിന്ന് മട്ടന്നൂർ റോഡിൽ  3 കിമി അകലെ കൊടോളിപ്പുറം.ഇവിടെ നിന്ന് അര കിമി  കിഴക്ക് 

മുച്ചിലോട്ട് ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 
പുനപ്രതിഷ്ഠ കഴിഞ്ഞു 3 കൊല്ലങ്ങളായി 

സംക്രമ ദിവസങ്ങൾ ,പൂരം ,മണ്ഡലകാലം എന്നിവ പ്രധാനം 
അഞ്ചരക്കണ്ടിയിൽ നിന്ന് സായിപ്പൻമാർ അവിടത്തെ മുച്ചിലോട്ടു കാവ് പൊളിച്ചപ്പോൾ ഇവിടെ കുടിയേറിയ ദേവത 
വിവരങ്ങൾ നല്കിയ ശ്രീ ആണ്ടി 
കുംഭത്തിൽ (17,18,19 ) 3 ദിവസം ഉത്സവം 
ഭരണം കണ്ടാചേരി കുടുംബം 

ശ്രീ വരവ് കുണ്ട്‌ മുത്തപ്പൻ ക്ഷേത്രം

ശ്രീ വരവ് കുണ്ട്‌ മുത്തപ്പൻ ക്ഷേത്രം 

റൂട്ട്:- കണ്ണൂര് ഇരിക്കൂർ  റൂട്ടിൽകൊളപ്പയിൽ നിന്നും മട്ടന്നൂർ റോഡിൽ  3 കിമി  കൊടോളിപ്പുറം  വരവ് കുണ്ട്‌ മുത്തപ്പൻ ക്ഷേത്രംസ്റ്റോപ്പ്‌ (2 9 കിമി )
പ്രതിഷ്ഠ മുത്തപ്പൻ ഇരുപതാം നൂറ്റാണ്ട് 
പുനപ്രതിഷ്ഠ കഴിഞ്ഞു 30 കൊല്ലങ്ങളായി 

ദർശന സമയം വൈകുന്നേരം അഞ്ചു മുതൽ എട്ട് വരെ 
വെള്ളി ,ശനി ഞായർ  ദിവസങ്ങളിൽ ഭക്തരുടെ ആവശ്യമനുസരിച്ച് പൈംകുറ്റി 

മേടം 8, 9 തിരുവപ്പന 
ഭരണം സെക്രട്ടറി ശ്രീ വരവ് കുണ്ട്‌ മുത്തപ്പൻ ക്ഷേത്രകമ്മിറ്റി  കൊടോളിപ്പുറം

2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

ശ്രീ താററിയോട് പള്ളിപ്പോയിൽ മുത്തപ്പൻ ക്ഷേത്രം

ശ്രീ താററിയോട് പള്ളിപ്പൊയിൽ മുത്തപ്പൻ ക്ഷേത്രം 
റൂട്ട് കണ്ണൂർ ചാലോട് റൂട്ടിൽ കുംഭം സ്റ്റോപ്പ്‌ മുത്തപ്പൻ റോഡിലൂടെ ഒന്നര കിമി 


പ്രതിഷ്ഠ മുത്തപ്പൻ ഇരുപതാം നൂറ്റാണ്ട്‌  

സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും പൈങ്കുറ്റി നിവേദ്യം  
തിരുവപ്പന മകരം 10 ,11  
ഭരണം പ്രസിഡണ്ട്‌  ശ്രീ താററിയോട് പള്ളിപ്പൊയിൽ മുത്തപ്പൻ ക്ഷേത്രകമ്മിറ്റി  കൂടാളി 

2013 ജൂലൈ 18, വ്യാഴാഴ്‌ച


ശ്രീ  താറ്റിയോട്   മഹാവിഷ്ണു ക്ഷേത്രം  കൂടാളി













റൂട്ട്:- കണ്ണൂര്‍ - ഏച്ചുര്‍-ചാലോട് റൂട്ടിൽ  കൂടാളി ആസ്പത്രി  സ്റ്റോപ്പിൽ നിന്നും രണ്ടു കിമി നടന്നാൽ  മതി 
പ്രതിഷ്ഠ മഹാവിഷ്ണു (ഇരുപത്തിയൊന്നാം നൂറ്റാണ്ട്)   
   (കംസവധത്തിന്നു ശേഷമുള്ള ശ്രീകൃഷ്ണ ഭാവം ) 
ശനസമയം രാവിലെ അഞ്ചര മുതൽ  പത്ത് വരെ വൈകുന്നേരം അഞ്ചര മുതൽ  എട്ട് വരെ 

പ്രധാനവഴിപാടുകൾ  പുഷ്പാഞ്ജലി,പാൽപായസം,നിറമാല 

വിശേഷ ദിവസങ്ങൾ  മലയാളമാസം ഒന്ന് ,ഓണം, അഷ്ടമി രോഹിണി,നവരാത്രി,വിഷു 

ഉത്സവം ജനുവരി മുപ്പത് മുതല്‍ ഫിബ്രവരി നാല് വരെ

പശ്ചാത്തല ചരിത്രം  പണ്ട് ഇവിടം കൊടും കാട് ആയിരുന്നു. നൂറ് വർ ഷങ്ങൾക്കു മുൻപ് കാട് വെട്ടിത്തെളിച്ചപ്പോൾ  ഒരു കെട്ടിയ കുളത്തിന്റെ  അവശിഷ്ടങ്ങൾ കണ്ടിരുന്നു. പലരും ആ കല്ലുകൾ എടുത്തു കൊണ്ടുപോയി  ആർ ക്കും ഗുണം പിടിച്ചില്ല. പതിനഞ്ചു വർഷംമുൻപ് ചുറ്റുപാടുമുള്ള വീടുകളിൽ പലവിധ അനർ ത്ഥങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. ഇത് തുടർ ന്നപ്പോൾ ചുറ്റുമുള്ള വീട്ടുകാർ സംഘടിച്ചു ഒരു പ്രശ്നം വെച്ചു. പണ്ട് ഇവിടെ ഒരു വിഷ്ണു ക്ഷേത്രമുണ്ടായിരുന്നു എന്നും അതിനെ പരിപാലിക്കാത്തതാണ് കഷ്ടനഷ്ടങ്ങൾക്ക്  കാരണമെന്നുംമനസ്സിലായി. ഉത്സാഹികളായ ചെറുപ്പക്കാർ  സ്ഥലം മുഴുവൻ  കിളച്ചു പരിശോധിച്ചപ്പോൾ  ശ്രീ കോവിലിന്റെ തറയും മൂടിയ കിണറും കണ്ടു. കിണറിലെ മണ്ണ് മുഴുവന്‍ മാറ്റിയപ്പോൾ കെട്ടിയ കിണറിന്റെ അടിയിലായി പൊട്ടിയ ശ്രീകൃഷ്ണ വിഗ്രഹവും മറ്റും    കിട്ടി .തെളിവുകൾ വെച്ച് പരിശോധിച്ചപ്പോൾ  ഊരാളർ തമ്മിലടിച്ചു ക്ഷേത്രം നശിപ്പിച്ചതാണെന്നും പ്രശ്ന വിചാരത്തിൽ   കണ്ടു. നാട്ടുകാരുടെ കമ്മിറ്റി അതിവേഗം  പ്രവർത്തിച്ചു ബഹുദൂരം മുന്നോട്ട്  പോയിജാതി മതഭേദമില്ലാതെ ഏവർക്കും പ്രവേശനമുള്ള മലബാറിലെ ആദ്യത്തെ മഹാ വിഷ്ണു ക്ഷേത്രമാണിത്.  കുളത്തിന്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു ക്ഷേത്രതന്ത്രി ബ്രമശ്രീ തരണനെല്ലൂര്‍ പദ്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ അനുഗ്രഹങ്ങളും,   മുസ്ലിം സഹോദരന്മാരുടെ നിർ ലോഭമായ സഹകരണങ്ങളും   ക്ഷേത്രത്തിനു ലഭിച്ചിടുണ്ട് ഉത്സവ ദിവസങ്ങളിൽ മൂന്നു നേരം അന്നദാനം പതിവാന്നു 
തിടമ്പ് നൃത്തം


ഭരണം പ്രസിഡണ്ട്‌ താറ്റിയോട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി  താറ്റിയോട് കൂടാളി 670592


ശ്രീ കാവുംന്താഴ മുത്തപ്പന്‍ മടപ്പുര


ശ്രീ  കാവുംന്താഴ   മുത്തപ്പൻ  മടപ്പുര  

റൂട്ട്:- കൂടാളി -തണ്ടപ്പുറം റോഡിൽ  കൂടാളി ഹൈ സ്കൂള്‍ സ്റ്റോപ്പിൽ  നിന്നും ഒരു കിമി (കനാൽ പാലംകഴിഞ്ഞു ഇടത്തോട്ടു നൂറു മീറ്റര്‍  )
പ്രതിഷ്ഠ മുത്തപ്പൻ  ഇരുപതാം നൂറ്റാണ്ട് 
ഇരുപതു വർ ഷത്തിലധികമായി 
സംക്രമ പൂജ സംക്രമ ദിവസങ്ങളിൽ  പൈങ്കുറ്റി പൂജ 
ദിവസവും വൈകുന്നേരം ദീപാരാധന  

മീനംരണ്ട് ,മൂന്ന്   തിരുവപ്പന 

ശ്രീ കുന്നുമ്മല്‍ മഞ്ചക്കണ്ടി മടപ്പുര കൂടാളി


ശ്രീ  കുന്നുമ്മൽ   മഞ്ചക്കണ്ടി മടപ്പുര കൂടാളി
കൂടാളി പോസ്റ്റ്‌ ഓഫീസിന്നു സമീപമുള്ള എലിക്കുളം റോഡിൽ മൂന്നുകിമി അകലെയുള്ള പുറവൂറിൽ 

പ്രതിഷ്ഠ  മുത്തപ്പൻ  (പതിനേഴാം നൂറ്റാണ്ട് )


പൂജ എല്ലാ സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും പയംകുറ്റിപൂജ  

തിരുവപ്പന  മഹോത്സവം  കുംഭം എട്ട്,ഒൻപത് 


ഉത്സവ ക്കാഴ്ചകൾ 21-2-14 







കൂടാളി യജമാനനാണ്‌  ക്ഷേത്ര ത്തിനുള്ള സ്ഥലവും സൌകര്യങ്ങളും നല്കിയത് .അതിന്റെ സ്മാരകമായുള്ള മേലായിപ്പടി ഇപ്പോഴുമുണ്ട് ഉത്സവസമയത്ത് യജമാനന്റെ പ്രധിനിധികൾ ഇവിടെ ഇരിക്കാറുണ്ടായിരുന്നു 
ഭരണം  പ്രസിഡണ്ട്‌ കുന്നുമ്മൽ മഞ്ചക്കണ്ടി മടപ്പുര കമ്മിറ്റി കാവുന്താഴ കൂടാളി