വേടരൂപിയായ ശിവൻ വേടനാരീരൂപംപൂണ്ടപാർവതിയെപുണർ ന്നപ്പോൾ ഉണ്ടായ മകനത്രെ വേട്ടക്കൊരുമകൻ . പയറ്റ് പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാർ പോലും പേടിച്ചിരുന്നു. ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവൻ വേട്ടക്കൊരുമകനെ ഭൂമിയിൽ അയച്ചത് കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദർശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറകൂറ ഇല്ലത്തെ ഒരു സ്ത്രീയുമായി വേട്ടക്കൊരുമകൻ ബന്ധപ്പെടുകയും അതിൽ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറകൂറ നായരുടെ കോട്ട കുറബ്രാതിരി വാണോർ കീഴടക്കിയിരിക്കുകയായിരുന്നു. കോട്ട തിരിച്ചുകൊടുക്കാൻ വേട്ടക്കൊരുമകൻ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാണോർ സമ്മതിച്ചെങ്കിലും അതിനുമുൻപ് വേട്ടക്കൊരുമകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു വാണോർ നിശ്ചയിച്ചു .നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകൻ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തിയോരായിരത്തി അറനൂറ് തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമകന്റെ പ്രഭാവം മനസ്സിലാക്കാൻ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകൻ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വാണോർ സ്ഥാനം നല്‍കി ബഹുമാനിച്ചു.
വേട്ടക്കൊരുമകൻ പിന്നീട്നെടിയിരുപ്പുസ്വരൂപത്തിൽ ചെന്ന്സാമൂതിരിയുടെപടനായകനായക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി. ബാലുശ്ശേരികോട്ടയിൽ വെച്ചാണ് വേട്ടക്കൊരുമകൻ ഊർ പഴശ്ശി ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക ളാവുകയും ചെയ്തത് .രണ്ട്‌പേരെയും ഒരേ രൂപത്തിലും ഭാവത്തിലുമാണ് ആരാധിക്കുന്നത്
 |
| വേട്ടക്കൊരുമകൻ |
 |
| താഴത്ത് വീട്ടിലെ കളരിയിലെ വേട്ടക്കൊരുമന്റെ കോട്ടം |