2015 ഏപ്രിൽ 11, ശനിയാഴ്‌ച

പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം


പൂവത്തൂർ  മഹാവിഷ്ണു ക്ഷേത്രം 
കണ്ണൂർ -മട്ടന്നൂര് റൂട്ടിൽ കുംഭം ബസ്‌ സ്റ്റോപ്പിൽ നിന്നും 700 മീറ്റർ 400 വർഷത്തിൽ അധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു 



മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണു
കൂടാളി താഴത്ത് വീടിന്റെ കുടുംബ ക്ഷേത്രമായിരുന്നു 1872ൽ  അന്നത്തെ കൂടാളി താഴത്ത് വീട്  കാരണവർ  ആയിരുന്ന കുഞ്ഞിക്കേളപ്പൻ നംബിയാർ ആണ് ക്ഷേത്രം പുതുക്കി പണിതത് . ഉപ പ്രതിഷ്ഠ ദുർഗ്ഗയും ഗണപതിയും ആയിരുന്നു .സമീപ കാലത്ത് കാരണവർ  ക്ഷേത്രഭരണം ജനകീയസമിതിയെ ഏല്പിക്കുകയും അവർ 
 അന്നപൂർണേശ്വരീ പ്രതിഷ്ഠ നടത്തുകയും ചെയ്തു.  മകരം ഒന്നിന് നടന്ന പൊങ്കാലയിൽആയിരത്തിലധികം സ്ത്രീകൾ പങ്കെടുത്തിരുന്നു .
ഉപ പ്രതിഷ്ഠ അന്നപൂർണേശ്വരി


 പൂവത്തൂർമഹാവിഷ്ണുക്ഷേത്രംപ്രതിഷ്ഠാദിനഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച വൈകിട്ട് ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണുക്ഷേത്രം, കുംഭം മഹാദേവക്ഷേത്രം, കൂടാളി ഗണപതിക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പ്രതിഷ്ഠാദിന വിളംബര ഘോഷയാത്ര ദീപാരാധനയോടെ ക്ഷേത്രത്തിൽ  എത്തിച്ചേർന്നു.

.


പ്രധാന വഴിപാടുകൾ  പുഷ്പാഞ്ജലി ,പാല്പായസം,നെയ്യ് വിളക്ക്,നിറമാല

ദർ ശനസമയം രാവിലെ അഞ്ചര മുതൽ  എട്ടര വരെ
വൈകീട്ട്  അഞ്ചര മുതൽ  എട്ടര വരെ 

ഉത്സവം ഫെബ്രുവരി ഇരുപത്തിയെട്ട്-മാർച്ച് ഒന്ന് 






ക്ഷേത്രക്കുളം
  മറ്റ്പ്രധാന ദിവസങ്ങൾ      മകരം ഒന്ന് പൊങ്കാല
അഷ്ടമിരോഹിണി

മഹാനവമി  ,ഓണം ,വിഷു