2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

ശ്രീ കാവിശ്ശേരി ശിവ ക്ഷേത്രം

ശ്രീ കാവിശ്ശേരി ശിവ ക്ഷേത്രം 
റൂട്ട്: കണ്ണൂർ -ഇരിക്കൂർ റൂട്ടിൽ കൊടോളിപ്പുറം  ബാലവാടി സ്റ്റോപ്പിൽ നിന്നും ഒരു കിമി കിഴക്ക് 
പ്രതിഷ്ഠ ശിവൻ(800 വർഷം  പഴക്കം പറയപ്പെടുന്നു) 
ഉപദേവൻ അയ്യപ്പൻ  


ദർശനസമയം 5.30 - 8.30 am  ; 5.30 - 7 pm 




പുനപ്രതിഷ്ഠ കഴിഞ്ഞു 13 കൊല്ലങ്ങളായി   

പ്രധാന ദിവസം ശിവരാത്രി  

ഖരമഹർഷി പ്രതിഷ്ഠ നടത്തിയെന്ന് സങ്കൽപം. മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിന്റെയും കൊളപ്പ ശിവക്ഷേത്രത്തിന്റെയും പ്രതിഷ്ഠ നടന്ന അതെ ദിവസം തന്നെ ഇവിടെയും പ്രതിഷ്ഠ നടന്നു .ഓരോ കയ്യിലായി മറ്റ് രണ്ടു വിഗ്രഹങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് കഴുത്തിൽ ഇറുക്കിയാണ് ഇവിടെത്തെ വിഗ്രഹം ആ സമയം പിടിച്ചിരുന്നത് അതുകൊണ്ട് സ്ഥലത്തിനു കവിളിറുക്കിശ്ശേരി എന്നപേര് വന്നു അത് ലോപിച്ച് കവിരിശ്ശേരിയായി എന്ന് പറയപ്പെടുന്നു 
ക്ഷേത്രക്കുളം ക്ഷേത്രം കല്യാട് താഴത്ത് വീടിന്റെതായിരുന്നു 
ഇപ്പോൾ ഭരണ നിർവഹണം  ദേവസ്വം ബോർഡ്‌ 


കൊടോളിപ്രംശ്രീ ചുഴലി ഭഗവതി ക്ഷേത്രം

കൊടോളിപ്രം ശ്രീ ചുഴലി ഭഗവതി  ക്ഷേത്രം 
റൂട്ട്:- കണ്ണൂർ- ഇരിക്കൂർ റൂട്ടിൽ കൊളപ്പ സ്റ്റോപ്പ്‌ ഇവിടെ നിന്ന്മട്ടന്നൂർ റൂട്ടിൽ കൊടോളിപ്രം LP സ്കൂൾ സ്റ്റോപ്പ്‌ ഇവിടെ നിന്ന് 300  മീറ്റർ നടക്കാനുണ്ട്
വയലിൽ നിന്ന് ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ട് 


ക്ഷേത്രക്കുളം 


പ്രതിഷ്ഠ ചുഴലി ഭഗവതി പതിമൂന്നാം നൂറ്റാണ്ട് 

സംക്രമ ദിവസങ്ങളിൽ സംക്രമ പൂജ 
പൂർത്തിയല്ല 
ഭരണം പ്രസിഡണ്ട്‌ ശ്രീ ചുഴലി ഭഗവതി  ക്ഷേത്രകമ്മിറ്റി കൊളപ്പ പട്ടാന്നൂർ 6 7 0 5 9 5  

ശ്രീ കൊടോളിപ്പുറംമുച്ചിലോട്ട് ഭഗവതീ ക്ഷേത്രം

ശ്രീ കൊടോളിപ്പുറംമുച്ചിലോട്ട് ഭഗവതീ ക്ഷേത്രം  
റൂട്ട്:- കണ്ണൂര് ഇരിക്കൂർ റൂട്ടിൽ കൊളപ്പയിൽ  നിന്ന് മട്ടന്നൂർ റോഡിൽ  3 കിമി അകലെ കൊടോളിപ്പുറം.ഇവിടെ നിന്ന് അര കിമി  കിഴക്ക് 

മുച്ചിലോട്ട് ഭഗവതി പതിനെട്ടാം നൂറ്റാണ്ട് 
പുനപ്രതിഷ്ഠ കഴിഞ്ഞു 3 കൊല്ലങ്ങളായി 

സംക്രമ ദിവസങ്ങൾ ,പൂരം ,മണ്ഡലകാലം എന്നിവ പ്രധാനം 
അഞ്ചരക്കണ്ടിയിൽ നിന്ന് സായിപ്പൻമാർ അവിടത്തെ മുച്ചിലോട്ടു കാവ് പൊളിച്ചപ്പോൾ ഇവിടെ കുടിയേറിയ ദേവത 
വിവരങ്ങൾ നല്കിയ ശ്രീ ആണ്ടി 
കുംഭത്തിൽ (17,18,19 ) 3 ദിവസം ഉത്സവം 
ഭരണം കണ്ടാചേരി കുടുംബം 

ശ്രീ വരവ് കുണ്ട്‌ മുത്തപ്പൻ ക്ഷേത്രം

ശ്രീ വരവ് കുണ്ട്‌ മുത്തപ്പൻ ക്ഷേത്രം 

റൂട്ട്:- കണ്ണൂര് ഇരിക്കൂർ  റൂട്ടിൽകൊളപ്പയിൽ നിന്നും മട്ടന്നൂർ റോഡിൽ  3 കിമി  കൊടോളിപ്പുറം  വരവ് കുണ്ട്‌ മുത്തപ്പൻ ക്ഷേത്രംസ്റ്റോപ്പ്‌ (2 9 കിമി )
പ്രതിഷ്ഠ മുത്തപ്പൻ ഇരുപതാം നൂറ്റാണ്ട് 
പുനപ്രതിഷ്ഠ കഴിഞ്ഞു 30 കൊല്ലങ്ങളായി 

ദർശന സമയം വൈകുന്നേരം അഞ്ചു മുതൽ എട്ട് വരെ 
വെള്ളി ,ശനി ഞായർ  ദിവസങ്ങളിൽ ഭക്തരുടെ ആവശ്യമനുസരിച്ച് പൈംകുറ്റി 

മേടം 8, 9 തിരുവപ്പന 
ഭരണം സെക്രട്ടറി ശ്രീ വരവ് കുണ്ട്‌ മുത്തപ്പൻ ക്ഷേത്രകമ്മിറ്റി  കൊടോളിപ്പുറം

2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

ശ്രീ താററിയോട് പള്ളിപ്പോയിൽ മുത്തപ്പൻ ക്ഷേത്രം

ശ്രീ താററിയോട് പള്ളിപ്പൊയിൽ മുത്തപ്പൻ ക്ഷേത്രം 
റൂട്ട് കണ്ണൂർ ചാലോട് റൂട്ടിൽ കുംഭം സ്റ്റോപ്പ്‌ മുത്തപ്പൻ റോഡിലൂടെ ഒന്നര കിമി 


പ്രതിഷ്ഠ മുത്തപ്പൻ ഇരുപതാം നൂറ്റാണ്ട്‌  

സംക്രമ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും പൈങ്കുറ്റി നിവേദ്യം  
തിരുവപ്പന മകരം 10 ,11  
ഭരണം പ്രസിഡണ്ട്‌  ശ്രീ താററിയോട് പള്ളിപ്പൊയിൽ മുത്തപ്പൻ ക്ഷേത്രകമ്മിറ്റി  കൂടാളി