2018, ഒക്‌ടോബർ 6, ശനിയാഴ്‌ച

കൊളപ്പ മഹാവിഷ്ണുക്ഷേത്രം


കണ്ണൂർ ഇരിക്കൂർ റൂട്ടിൽ കൊളപ്പ സ്റ്റോപ്പിൽ നിന്നും അരകിലോമീറ്റർ

മുഖ്യ പ്രതിഷ്ഠ  മഹാവിഷ്ണു

ഉപപ്രതിഷ്ഠ അയ്യപ്പൻ 


നിറമാല വലിയ വട്ടളം പായസം ,തിലഹോമം ,കളഭച്ചാർത്ത് അയ്യപ്പൻ പൂജ...തുടങ്ങിയ വഴിപാടുകൾ

ദർശന സമയം രാവിലെ 6 -9 .30

മലയാളമാസം ആദ്യത്തെ ഞായർ അന്നദാനം



ഓണം അഷ്ടമി രോഹിണി നവമി വിഷു എന്നിവ വിശേഷ ദിവസങ്ങൾ

2017, ജനുവരി 3, ചൊവ്വാഴ്ച

ശ്രീ കക്കിരിവയൽ മുത്തപ്പൻ ക്ഷേത്രം പൂവത്തൂർ

ശ്രീ കക്കിരിവയൽ മുത്തപ്പൻ ക്ഷേത്രം പൂവത്തൂർ
റൂട്ട് കണ്ണൂർ മട്ടന്നൂർ റൂട്ടിൽ കുംഭം ബസ്‌സ്റ്റോപ് പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഒരു കിമി 
ജനുവരി ഒന്നിന് പുലർച്ചെ





മുമ്പ് ഇവിടെയുള്ള വയൽ കക്കിരി കൃഷിക്ക് പേര് കേട്ടതായിരുന്നു  ഇപ്പൊൾ അത്തരം കൃഷിയൊന്നും കാര്യമായി ഇല്ല ഏകദേശം 25  കൊല്ലങ്ങൾക്ക് മുൻപാണ് ക്ഷേത്ര പ്രതിഷ്ഠയെപ്പറ്റി ആലോചിക്കുന്നത് പ്രതിഷ്ഠ കഴിഞ്ഞപ്പോൾ ആണ് മുത്തപ്പ പ്രതിഷ്ഠ നടത്താനുള്ള 12 കൊല്ലം എന്ന കാലയളവ് പൂർത്തിയായില്ല എന്ന് മനസ്സിലായത് മാത്രമല്ല പല ദോഷങ്ങളും കാണാനും തുടങ്ങി വാർപ്പ് കെട്ടിടം മാറ്റി ഓട് ആക്കേണ്ടിയും വന്നു വീണ്ടും ഒരിക്കൽ കൂടി പരിഹാര ക്രിയകൾക്കു ശേഷം പ്രതിഷ്ഠ നടത്തി ഇവിടെ യുള്ള ഗുളികസ്ഥാനവും പരിപാലിക്കേണ്ടി വന്നു .പണ്ട് ഇവിടെ ഗുളിക പ്രതിഷ്ഠയും ഉണ്ടായിരുന്നു എന്നും പ്രശ്ന ചിന്തയിൽ കണ്ടു പിടിച്ചിരുന്നു .വാർഷിക ഉത്സവം ഫെബ്രുവരി മാസത്തിലാണ് ജനുവരി ഒന്നിന് നേർച്ചയായി തെയ്യങ്ങൾ  കെട്ടിയാടിക്കുന്നു

2016, ജനുവരി 22, വെള്ളിയാഴ്‌ച

ശ്രീ കോവൂർ മഹാവിഷ്ണുക്ഷേത്രം

ശ്രീ കോവൂർ മഹാവിഷ്ണുക്ഷേത്രം 
റൂട്ട്:-കണ്ണൂർ ഇരിക്കൂർ  റൂട്ടിൽ നായാട്ട് പാറ സ്റ്റോപ്പിൽ നിന്ന് ഒരു കിമി പടിഞ്ഞാറ് 
പ്രതിഷ്ഠ മഹാവിഷ്ണു (നരസിംഹ മൂർത്തി)പഴക്കമുള്ളത്  

ദർശന സമയം എല്ലാദിവസവും 6. 3 0 - 9. 0 0 AM

വൃശ്ചികം ഒന്നിന് പ്രതിഷ്ടാദിനം ആറ് ദിവസത്തെ ഉത്സവം 




ഭരണം പ്രസിഡണ്ട്‌ ശ്രീ കോവൂർ മഹാവിഷ്ണുക്ഷേത്രകമ്മിറ്റി  കോവൂർ നായാട്ട് പാറ 670595 



ഉദയവർമൻ  എന്ന രാജാവ് സന്യാസിമാർക്കും ആൾവാർ

മാർക്കും ക്ഷേത്രം നടത്താനുള്ള അവകാശം 

നല്കു ന്നതായി  ഗർഭ ഗൃഹത്തിന്റെ വാതില്കലുള്ള
  
പുരാതന രേഖ പറയുന്നു

ആദ്യ കാലത്ത് പത്ത് ഊരാളന്മാർ ഉണ്ടായിരുന്നു. 

.താന്ത്രികവിദ്യകളും വേദ  പുരാണ പഠനങ്ങളും 

നടത്തപ്പെട്ടിരുന്നു ഒരിക്കൽ  ശ്രീകോവിൽ  ഒഴിച്ച് 

ബാക്കിയെല്ലാം കത്തിപ്പോയിരുന്നു 

ഊരാളന്മാർതമ്മിലടിച്ചപ്പോൾ  ക്ഷേത്രത്തിൽ  ഒരു

കുടുംബത്തിനു മാത്രമായി താല്പര്യം. ക്ഷേത്ര വരുമാനം 

കുറഞ്ഞപ്പോൾ  കുറേക്കാലത്തേക്ക് അടച്ചു പൂട്ടിയി

ട്ടു. ദുർ നിമിത്തങ്ങൾ പലതും കണ്ടപ്പോൾ   നാട്ടുകാർ

സംഘടിച്ചു  മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ

സമിതിയുണ്ടാക്കി പ്രവർ ത്തനങ്ങൾ  തുടങ്ങി  

ഘടന  ശ്രീകോവിൽ  ,നമസ്കാര മണ്ഡപം

,വാതില്മാടം,തിടപ്പള്ളി

ഗോപുരം ,ഓഫിസ്,ക്ഷേത്രക്കുളം എന്നിവയുണ്ട് 

പ്രധാന വഴിപാടുകൾ  :-പുഷ്പാഞ്ജലി 
]
,ശർക്കരപായസം,

നൈവിളക്ക്


വൃശ്ചികം  ഒന്നിനു   നിറമാല  

ഭരണം പ്രസിഡണ്ട്‌ കോവൂർ  മഹാവിഷ്ണു കമ്മിറ്റി  പട്ടാന്നൂർ 
 ഇത്ര മികച്ച പ്രസാദ സദ്യ കണ്ണൂരിൽ മറ്റെവിടെയും കിട്ടില്ല എന്ന് തോന്നുന്നു മകരം ഒന്നിന്


2015, ഏപ്രിൽ 11, ശനിയാഴ്‌ച

പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം


പൂവത്തൂർ  മഹാവിഷ്ണു ക്ഷേത്രം 
കണ്ണൂർ -മട്ടന്നൂര് റൂട്ടിൽ കുംഭം ബസ്‌ സ്റ്റോപ്പിൽ നിന്നും 700 മീറ്റർ 400 വർഷത്തിൽ അധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു 



മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണു
കൂടാളി താഴത്ത് വീടിന്റെ കുടുംബ ക്ഷേത്രമായിരുന്നു 1872ൽ  അന്നത്തെ കൂടാളി താഴത്ത് വീട്  കാരണവർ  ആയിരുന്ന കുഞ്ഞിക്കേളപ്പൻ നംബിയാർ ആണ് ക്ഷേത്രം പുതുക്കി പണിതത് . ഉപ പ്രതിഷ്ഠ ദുർഗ്ഗയും ഗണപതിയും ആയിരുന്നു .സമീപ കാലത്ത് കാരണവർ  ക്ഷേത്രഭരണം ജനകീയസമിതിയെ ഏല്പിക്കുകയും അവർ 
 അന്നപൂർണേശ്വരീ പ്രതിഷ്ഠ നടത്തുകയും ചെയ്തു.  മകരം ഒന്നിന് നടന്ന പൊങ്കാലയിൽആയിരത്തിലധികം സ്ത്രീകൾ പങ്കെടുത്തിരുന്നു .
ഉപ പ്രതിഷ്ഠ അന്നപൂർണേശ്വരി


 പൂവത്തൂർമഹാവിഷ്ണുക്ഷേത്രംപ്രതിഷ്ഠാദിനഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച വൈകിട്ട് ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണുക്ഷേത്രം, കുംഭം മഹാദേവക്ഷേത്രം, കൂടാളി ഗണപതിക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പ്രതിഷ്ഠാദിന വിളംബര ഘോഷയാത്ര ദീപാരാധനയോടെ ക്ഷേത്രത്തിൽ  എത്തിച്ചേർന്നു.

.


പ്രധാന വഴിപാടുകൾ  പുഷ്പാഞ്ജലി ,പാല്പായസം,നെയ്യ് വിളക്ക്,നിറമാല

ദർ ശനസമയം രാവിലെ അഞ്ചര മുതൽ  എട്ടര വരെ
വൈകീട്ട്  അഞ്ചര മുതൽ  എട്ടര വരെ 

ഉത്സവം ഫെബ്രുവരി ഇരുപത്തിയെട്ട്-മാർച്ച് ഒന്ന് 






ക്ഷേത്രക്കുളം
  മറ്റ്പ്രധാന ദിവസങ്ങൾ      മകരം ഒന്ന് പൊങ്കാല
അഷ്ടമിരോഹിണി

മഹാനവമി  ,ഓണം ,വിഷു




2015, മാർച്ച് 24, ചൊവ്വാഴ്ച

കൂടാളി ഗണപതി ക്ഷേത്രം


17 kms north - east of Kannur via Eachur - Chalode at Koodali Post office (Mandapam) stop
കൂടാളി ഗണപതി ക്ഷേത്രം 
           
           
ദർശനസമയം  രാവിലെ ഏഴ്  മുതൽ  രാത്രി ഒബത്  വരെ 

വഴിപാടുകൾ :-ഗണപതിഹോമം,പകൽ വിളക്ക്,തിരുഅത്താഴം,തുലാഭാരം ,സഹസ്രാഭിഷേകം 

ഗണപതിഹോമവും പകൽ വിളക്കും  വിഘ്നങ്ങൾ  നീങ്ങാനും ഉള്ളതാണ് .മീനത്തിലെ തുലാഭാരം സ്ത്രീകളുടെ ഒരു നേർച്ചയാണ്   പ്രസവത്തിനു ശേഷം അമ്മയും കുട്ടിയും അല്ലെങ്കിൽ  കുട്ടിമാത്രം തുലാഭാരം നടത്തുന്നതാണ് .   
    വിശേഷ ദിവസങ്ങളിൽ  പകൽ വിളക്ക്  ഒരു മണി മുതൽ  മൂന്നു മണി വരെ
ചരിത്രം :-


     ക്ഷേത്ര ചരിത്രം പണ്ട്‌ കൂടാളി തെരുവിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 
ബ്രാമണരും  തെക്ക്പടിഞ്ഞാറു  ഭാഗത്ത് ചാലിയരും (ശാലിയ സമുദായക്കാർ  )താമസിച്ചിരുന്നു .രോഗവും പട്ടിണിയും  കാരണം ബ്രാമണവംശം അവസാനിക്കാറായി.അവസാനത്തെ അന്തർ ജനത്തിനു തേവാരമൂർത്തിയായി ദ്ണ്ടനാർ  ഉണ്ടായിരുന്നു. ചരമഗതിയെ പ്രാപിക്കുന്നതിന്നുമുൻപ് അവർവിഗ്രഹവുംമറ്റുവസ്തുക്കളുംകൂടാളിയിൽ ഉണ്ടായിരുന്ന അന്‍പത്തിയാറു ചാലിയ(ശാലിയ)കുടുംബ്ങ്ങളെയുംഏല്പിച്ചു അരയാലിലയിൽ തേങ്ങാപൂൾ  ദണ്ടനാർക്ക്  വഴിപാടായി നല്‍കാൻ തന്റെ  സേവകനായ  ഒരു ബാലനെ ഏല്പിച്ചു. ദ്ണ്ടനാർ കൊട്ടിയൂർ  പെരുമാളല്ലാതെ മറ്റാരുമല്ല .ഗണപതിയിൽ  ഉറച്ച ഭക്തി ഉണ്ടായിരുന്ന  ശാലിയർ ഒരു ഗണപതി ക്ഷേത്രം കൂടി പണിയാൻ   തീരുമാനിച്ചു നാലിടക്കാർ എന്ന പ്രമാണിമാരുടെ സഹായത്തോടെ പുളിയുള്ള കണ്ടിപറമ്പ് വാങ്ങി ക്ഷേത്ര നിർമ്മാണത്തിന്നുള്ള ജോലികൾ ആരംഭിച്ചപ്പോൾ  എല്ലാ സാധനങ്ങളും  കാണാതായി. പിന്നീട് കാണാതായവ  അടുത്തുള്ള ഒരു കാട്ടിൽ നിന്നും കിട്ടി. ഒരു പ്രശ്നം വെച്ച് അവിടെ തന്നെ ക്ഷേത്രം നിർമ്മിക്കാൻ   തീരുമാനിച്ചു ഭക്തന്മാർ കുളിച്ചു പുതുവസ്ത്രം ധരിച്ചു പാലേരിപൊയ്കയുടെ   കരയിൽജപിച്ചു കൊണ്ടിരുന്നു . പുതിയ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് പെട്ടെന്നു ഒരു വിഗ്രഹം വന്നു വീണു. കരുമാരത്ത് ഇല്ലക്കാരെ കൊണ്ട്  പ്രതിഷ്ഠ അവിടെത്തന്നെ നടത്തി.നാലിടക്കാർക്ക്സാമ്പത്തിക പ്രയാസം കാരണം ക്ഷേത്രം നടത്താൻ കഴിയാതെ വന്നപ്പോൾ കൂടാളി  താഴത്തുവീടിന്നു അവർ  ക്ഷേത്രം   കൈമാറി.ക്ഷേത്രത്തിന്റെ മേൽകോയ്മ സ്ഥാനം ഇപ്പോഴും കൂടാളി താഴത്ത് വീട്ടുകാർക്കാണ്. പരമ്പരാഗത അവകാശം ഉണ്ടായിരുന്ന അൻപത്തിയാറു കുടുബക്കാരിൽ  ആറ്കുടുംബങ്ങൾക്ക് മാത്രമേ ഇപ്പോൾ അവകാശമുള്ളൂ
ഘടന :-  
 നാലുകെട്ട് പോലെയുള്ള ഒരു കെട്ടിടത്തിനകകത്താന്നു ഗണപതിഭഗവാൻ  കുടികൊള്ളുന്നത് ഉപപ്രതിഷ്ടകൾ  നാലുകെട്ടിന്നു വെളിയിലായി തെക്ക് പടിഞ്ഞാറായി കൊടുല്ലങ്ങുര്‍ ഭഗവതിയുംവടക്ക്കുംഭോദരനും  
തെക്ക്തിടപ്പള്ളി, വടക്കുയാഗശാല ,ഗോപുരം .
കൃഷ്ണശിലയിലുള്ളഗണപതിയാണ് പ്രധാനപ്രതിഷ്ഠ കൊടുല്ലങ്ങുര്ഭഗവതിയുടേത് പഞ്ചലോഹ  വിഗ്രഹവും 
   പുറമെ   ആറ് സങ്കല്പദേവതാ സ്ഥാനങ്ങളും 
   
ണപതി  ക്ഷേത്രത്തിന്റെ നാലുകെട്ടിനുള്ളിൽചുറ്റമ്പലത്തിന്റെ വലതു ഭാഗത്ത് കൂത്ത്മ്പലത്തിന്റെ പിന്നിലായി ശ്രീ ഗണപതിയുടെ നിർ മ്മാല്യിയഭോജിയായ ശ്രീ കുംഭേശ്വരെന്റെ (ഗുളികന്റെ )  സാന്നിധ്യം  ഉണ്ട് അവിടെയുള്ളശിലയിൽ നിർ  മാല്യം (തേങ്ങ )എറിഞ്ഞുടക്കുന്നു 

മീനം പത്തിനു നിറമാല  രാവിലെ മുതൽ തന്നെ ഭക്തർനേർ ച്ച കളുമായിക്ഷേത്രത്തിൽ എത്തിച്ചേരുന്നുഅഭിഷേകകർമ്മവും
 
ചുറ്റുവേലഅടിയന്തിരവുംശ്രീഭൂതബലിയുമാണ് പകല്‍സമയത്തെ പ്രധാന കർമം വൈകുന്നേരം ക്ഷേത്രം ദീപാലംകൃതമാകുന്നു അന്ന് വെളിച്ചെണ്ണയും തേങ്ങയും ശർക്കര, പഴം എന്നിവയും പ്രധാന നേർച്ചകൾ ആണു ഗണപതി പൂജക്ക്‌ ശേഷം രാത്രി ഏകദേശം പതിനൊന്നു മണിയോടെ പൂവത്തൂർ  ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നു ഭഗവാൻ കൊടുങ്ങല്ലൂര്‍ ഭഗവതീസമേതം പൂവത്തൂർ ദേവിയെകാൻപോയ ദിവസത്തെ സങ്കല്പിച്ചു കൊണ്ടുള്ളതാന്നു 
 
ഈ ആഘോഷം
മീനം പത്തിനു നിറമാല 
അന്ന് ആഘോഷപൂർവ്വം  ഊരാളന്മാരും നർത്തകന്മാരും  മറ്റു സമുദായ അഗംങ്ങളും പൂവത്തൂരംബലത്തിൽ എത്തുകയും  അമ്പലത്തെ മൂന്നുതവണ പ്രദക്ഷിണം വെച്ച   ശേഷം  തായമ്പക  കൊട്ടുകയും ചെയ്യുന്നു കൂടാളി ക്ഷേത്രം വക വെളിച്ചെണ്ണയും രണ്ടു പണവും അമ്പലത്തിൽ  കൊടുക്കുന്നു ഉത്സവസമയംവ്രതം എടുത്തുപോയ മൂന്നുപേർ  കുളിച്ചു മാറ്റ് ഉടുത്തു അങ്കണത്തിൽ ചെല്ലുന്നു അമ്പലത്തിൽ  പൂജക്കുശേഷം തന്ത്രി ശിവൻ  ,ഗണപതി,ഭഗവതി എന്നീ മൂന്നു ദിക്കിലെ സങ്കല്പ ദീപത്തിൽ നിന്നും  ഓരോ കൈത്തിരി എടുത്തു വ്രതക്കാരുടെ മൂന്നു വിളക്കിലായിഇട്ടു കൊടുക്കുന്നു      പിന്നീട് ഭഗവതി ഭജനം കഴിഞ്ഞു ഘോഷയാത്രയായി തിരിച്ചു വരുന്നു
ഊരാളന്മാരുംപരിവാരങ്ങളുംഗണപതിയാട്ടിടത്ത്എത്തി അവിടെയുള്ളസങ്കല്പ ദീപത്തെ വന്ദിച്ചു ദാഹം തീർത്ത്   ക്ഷേത്രത്തിലേക്ക് തിരിച്ചുവന്നു മൂന്നു തിരിയും അതാതു ദേവന്മാരുടെ വിളക്കിലിട്ടുകത്തിക്കുന്നു തുടർന്ന്  ക്ഷേത്രത്തിലെ പൂജാകർമ്മാദികൾ തുടരുകയും പുലർച്ചയോടെ ആഘോഷപരിപാടി സമാപിക്കുകയും ചെയ്യുന്നു
ഈ മരം ഇപ്പോഴില്ല 
തുലാഭാരംതൂക്കൽ  വർഷത്തിൽ  ഒരു ദിവസം മാത്രം നിശ്ചിത ദിവസം അതാതു വർഷം  തീരുമാനിക്കുന്നു അന്ന് ഗണപതി ഹോമം ,എന്നിവയ്ക്ക് ശേഷം ഉഷപൂജ ,പകൽ  വിളക്ക്,തുലാഭാരം എന്നിവയ്ക്ക് ശേഷം  കർ മം ആരംഭിക്കുന്നു ഒരു തുലാം തൂക്കത്തിന്നു ഇത്ര തേങ്ങ എന്നരീതിയിലുള്ളവിലകണക്കാക്കികൊണ്ടാന്നുതൂക്കത്തിനനുസരിച്ചു പണം വാങ്ങുന്നത്. തൂക്കത്തിനനുസരിച്ചു തേങ്ങ ദേവന്നു കാണിക്കയായി സമർപ്പിക്കുന്നു.ആയിരകണക്കിനു ആളുകളുടെ തിരക്കുകൾ കഴിവതും ഒഴിവാക്കുന്നതിന്നും  ഭക്ത ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും ക്ഷേത്ര ഭാരവാഹികൾ  പരമാവധി ശ്രമിക്കാറുണ്ട്
ഉത്സവ ചിത്രങ്ങൾ 





ഓർമ്മയിൽ നിന്നും ക്ഷേത്രത്തെപ്പറ്റിയുള്ള വിവരങ്ങൾപറഞ്ഞു തന്ന  നാരായണൻ  മാസ്റ്റർക്ക് (കറുത്ത )നന്ദി  കൂടാളി

    ഭരണനിർവഹണം :-പ്രസിഡണ്ട്‌ കൂടാളി ഗണപതിക്ഷേത്രകമ്മിറ്റി        കൂടാളി 670592

2015, മാർച്ച് 17, ചൊവ്വാഴ്ച

പൂവത്തൂ ർ ഭഗവതി ക്ഷേത്രം കൂടാളി


പൂവത്തൂ ർ  ഭഗവതി ക്ഷേത്രം കൂടാളി 

കൂടാളി പോസ്റ്റ്‌ ഓഫീസ്  ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങിയാൽ മതി
എണ്ണുറിലധികം  വർഷം പഴക്കമുള്ള പോർക്കിലി  പ്രതിഷ്ഠയുള്ള ക്ഷേത്രത്തിനു മുന്നിലെത്തി 
ഏല്ലാദിവസവും  രാവിലെ  പൂജയുണ്ട്  

ഉത്സവാഘോഷങ്ങൾ ഇല്ല 

ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം മുന്നൂറു മീറ്റർ അകലെ  റോഡരികത്ത് മതിൽക്കെ ട്ടിനകത്തു നിർമ്മിക്കപ്പെട്ട  മറ്റൊരു ചെറിയ ക്ഷേത്രത്തിൽ  പൂവത്തൂർ ഭഗവതി ,കിരാതമൂർത്തി , പോർക്കിലി ഭഗവതി എന്നീ ദേവതകളെ പ്രതിഷ്ടിച്ചു ആരാധിച്ചു വരികയും ചെയ്യുന്നു കൂടളിക്കാവ് എന്നക്ഷേത്രത്തിലെ ശാന്തിക്കാരനാണ്  പൂജ ചെയ്യുന്നതു  എന്നാൽ വിശേഷ  അടിയന്തര അവസരങ്ങളിലും സംക്രമ ദിവസങ്ങളിലും ശാലിയ സമുദായ അംഗങ്ങള്‍ തന്നെ ശാന്തി ക ർമ്മങ്ങൾ  ചെയുന്നു  
ഇവർ  ഒരു ദിവസം മുന്‍പ്‌വൃതാനുഷ്ടാനത്തോടെ ക്ഷേത്രത്തില്‍ തന്നെ കഴിയുന്നു
     ഭരണം പ്രസിഡന്റ്‌  പൂവത്തൂര്‍ ഭഗവതി ക്ഷേത്രകമ്മിറ്റി കൂടാളി
 ശ്രീ  ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണു