2015 ഫെബ്രുവരി 24, ചൊവ്വാഴ്ച

Koodalidaivaththaar kshethram



Koodalidaivaththaar kshethram

ക്ഷേത്ര ചരിത്രത്തിലൂടെ :-  പണ്ട് കൂടാളിയിലെ പ്രമാണിമാരായിരുന്ന  നാലിടക്കാരിൽ 
ചിലർപേട്ടയിൽ  മൂരികളെ വാങ്ങാൻ  പോയി തിരിച്ചു വരുമ്പോൾ  വേട്ടക്കൊരു മകൻ  ക്ഷേത്രവും തിറയും കാണാൻ  ഇടവരികയും അവരുടെ പ്രാർത്ഥന പ്രകാരം വേട്ടക്കൊരുമകൻ  അവരുടെ പ്രാർത്ഥന സ്വീകരിച്ച് കൂടെ കൂടാളിയിൽ വരികയും  ചെയ്തു. അവർ പുമ്മോത്ത്  പറമ്പിൽ  പ്രതിഷ്ഠ  നടത്തി പൂജതുടങ്ങുകയും   തെയ്യം ഘോഷമായി നടത്തുകയും ചെയ്തു. കുറേക്കാലം കഴിഞ്ഞപ്പോൾ നാലിടക്കാർക്ക് ക്ഷേത്രഭരണം തുടരാൻ  കഴിയാതായി അവർ ക്ഷേത്ര ഭരണം  അത് കൂടാളി താഴത്ത് വീട്ടുകാരെ ഏല്പിച്ചു..ഉത്സവം ആരംഭിക്കുന്നതിന്റെ തുടക്കമായി തിരുവത്താഴത്തിനു അരി അളവ് എന്നൊരു ചടങ്ങ് ഉണ്ട് .ഈ അരിയുടെ നിവേദ്യം അന്ന് രാത്രി പൂജ കഴിഞ്ഞയുടൻ ശാന്തിക്കാരൻ ''നാലിടം ,നാലിടം''എന്ന് വിളിച്ചുകൊണ്ട് നാലിടക്കാർക്ക് കൊടുക്കാറുണ്ട് .ആ ചടങ്ങ് ഇന്നും തുടർന്ന് വരുന്നു .ഇതിന്റെ കൂടെ 16 അപ്പവും പ്രസാദമായും നല്കുന്നു .നാലിടക്കാരുടെ ഇടയിലെ മൂത്ത ആൾ ഈ നിവേദ്യം ഏറ്റെടുക്കുകയും പതിവാണ് .
 എ.ഡി 1532 നു മുൻപ് തന്നെ ക്ഷേത്രം കൂടാളി താഴത്ത് വീട്ടുകാരുടെ അധീനതയിലായിരുന്നു എന്ന് പ്രമുഖ ചരിത്ര പണ്ഡിതനായ ശ്രീ കെ കെ  എൻ കുറുപ്പ്  സാക്ഷ്യപ്പെടുത്തുന്നു . പത്തൊൻപതാം നൂറ്റാണ്ടിലാണ് ബ്രാമണ പൂജയുംശിവാംശമായ ദൈവത്താർ പ്രതിഷ്ടയും നടന്നത് 
അതുവരെ വേട്ടക്കൊരുമകൻ തെയ്യത്തിനായിരുന്നു പ്രാധാന്യം . 
ഇപ്പോഴും കൂടാളി താഴത്ത് വീട്ടുകാരാണ് ക്ഷേത്ര കാര്യങ്ങൾ  
നോക്കുന്നത് 2011 ജൂലായ്‌ 1 നു പുനരുദ്ദാരണ കമ്മിറ്റി നിലവിൽ  വന്നു 
   

Friday, 13 September 2013


ഐതിഹ്യം

 ഐതിഹ്യം 
          വേടരൂപിയായ ശിവൻ വേടനാരീരൂപംപൂണ്ടപാർവതിയെപുണർ ന്നപ്പോൾ ഉണ്ടായ മകനത്രെ  വേട്ടക്കൊരുമകൻ . പയറ്റ്  പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാർ  പോലും പേടിച്ചിരുന്നു. ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവൻ  വേട്ടക്കൊരുമകനെ ഭൂമിയിൽ  അയച്ചത്  കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദർശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറകൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകൻ   ബന്ധപ്പെടുകയും അതിൽ  ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറകൂറ  നായരുടെ കോട്ട കുറബ്രാതിരി വാണോർ കീഴടക്കിയിരിക്കുകയായിരുന്നു. കോട്ട തിരിച്ചുകൊടുക്കാൻ   വേട്ടക്കൊരുമകൻ  ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാണോർ സമ്മതിച്ചെങ്കിലും അതിനുമുൻപ്‌ വേട്ടക്കൊരുമകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു   വാണോർ നിശ്ചയിച്ചു  .നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകൻ  തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തിയോരായിരത്തി അറനൂറ്  തേങ്ങ  കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമകന്റെ പ്രഭാവം മനസ്സിലാക്കാൻ  ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകൻ  ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വാണോർ  സ്ഥാനം നല്‍കി ബഹുമാനിച്ചു. 

വേട്ടക്കൊരുമകൻ പിന്നീട്നെടിയിരുപ്പുസ്വരൂപത്തിൽ ചെന്ന്സാമൂതിരിയുടെപടനായകനായക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി. ബാലുശ്ശേരികോട്ടയിൽ  വെച്ചാണ്  വേട്ടക്കൊരുമകൻ  ഊർ പഴശ്ശി ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക ളാവുകയും ചെയ്തത് .രണ്ട്‌പേരെയും ഒരേ രൂപത്തിലും ഭാവത്തിലുമാണ് ആരാധിക്കുന്നത്                     

വേട്ടക്കൊരുമകൻ  

താഴത്ത് വീട്ടിലെ കളരിയിലെ വേട്ടക്കൊരുമന്റെ കോട്ടം 


ഉത്സവം 
(30-5-14 ഈ വർഷത്തെ പ്രതിഷ്ഠ ദിനം )
വൃശ്ചികം ഒന്ന് മുതൽ  ഏഴ് വരെ  ദിവസങ്ങളിലാണ് ഉത്സവം .ഉത്സവ ദിവസങ്ങളിൽ വൃശ്ചികം 6,7 തീയ്യതികളിൽ ശ്രീ ഭൂതബലി ,തിടമ്പ് നൃത്തം, പ്രഭാഷണം  തായമ്പക എന്നീ പരിപാടികളുണ്ട് .
അരയാലിനെ പ്രദക്ഷിണം വെച്ച്  ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഒരു ഭക്ത 


തിടമ്പ് നൃത്തം 

ക്ഷേത്ര തന്ത്രി കരുമാരത്ത് പരമേശ്വരൻ നമ്പൂതിരി 

മേൽശാന്തി പാടിയില്ലത്ത് ഹരിഗോവിന്ദൻ  നമ്പൂതിരി 


പ്രഭാഷകൻ
തായമ്പക 
പാചകശാല 
കളമെഴുത്തും പാട്ടും
 വളരെക്കാലം മുടങ്ങിപ്പോയിരുന്ന കളമെഴുത്തും പാട്ടും
ഇന്ന് തുടർച്ചയായി 6 വർഷമായി  നടത്തിവരുന്നു 
കളമെഴുത്തും പാട്ടുമായി ബന്ധപ്പെട്ട കോലം 
അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി എന്നിവ കൊണ്ട് വേട്ടക്കൊരുമന്റെ രൂപം വരച്ച് കളംപാട്ട് പാടുന്നത് ഒരു പ്രധാന ചടങ്ങാണ്  .കളത്തിൽ വിളക്ക് തിരി കത്തിക്കൽ ,നെയ്യ് വിളക്ക് വെച്ച് പ്രാർത്ഥന തുടങ്ങിയവ ഈ അവസരത്തിൽ പ്രധാന വഴിപാടുകളാണ് .  

സതീശൻ നമ്പ്യാരുടെ   ഈടും കൂറും നൃത്തം,തേങ്ങ  ഏറ് എന്നിവ പ്രധാനപ്പെട്ട ചടങ്ങുകളാണ് വേട്ടക്കൊരുമകനു ഇഷ്ട വഴിപാടാണ് തേങ്ങ ഏറ് .

 

കളമെഴുത്ത്  ദിവസത്തെ ദീപാലങ്കാരം 

ഇടവ മാസത്തെ കാർത്തികയാണ് പ്രതിഷ്ടാ ദിനം .കുറച്ച് വർഷങ്ങളായി പ്രതിഷ്ടാദിനവും വളരെ ഭംഗിയായി ആഘോഷിച്ച് വരുന്നുണ്ട് 

2015 ഫെബ്രുവരി 5, വ്യാഴാഴ്‌ച

ശ്രീ താറ്റിയോട് മഹാവിഷ്ണു ക്ഷേത്രം കൂടാളി


ശ്രീ  താറ്റിയോട്   മഹാവിഷ്ണു ക്ഷേത്രം  കൂടാളി


 ജാതി മത ഭേദമില്ലാതെ ഏവർക്കും പ്രവേശനമുള്ളമഹാവിഷ്ണു ക്ഷേത്രം 
ഉത്സവ സമാപനം 
തിടമ്പ്  നൃത്തം 4-2-15 

വഴിപാടുകൾ 


പഞ്ചവാദ്യം 



അന്നദാനം 


റൂട്ട്:- കണ്ണൂര്‍ - ഏച്ചുര്‍-ചാലോട് റൂട്ടിൽ  കൂടാളി ആസ്പത്രി  സ്റ്റോപ്പിൽ നിന്നും രണ്ടു കിമി നടന്നാൽ  മതി 
പ്രതിഷ്ഠ മഹാവിഷ്ണു (ഇരുപത്തിയൊന്നാം നൂറ്റാണ്ട്)   
   (കംസവധത്തിന്നു ശേഷമുള്ള ശ്രീകൃഷ്ണ ഭാവം ) 
ദർശന സമയം രാവിലെ അഞ്ചര മുതൽ  പത്ത് വരെ വൈകുന്നേരം അഞ്ചര മുതൽ  എട്ട് വരെ 

പ്രധാനവഴിപാടുകൾ  പുഷ്പാഞ്ജലി,പാൽപായസം,നിറമാല 

വിശേഷ ദിവസങ്ങൾ  മലയാളമാസം ഒന്ന് ,ഓണം, അഷ്ടമി രോഹിണി,നവരാത്രി,വിഷു 

ഉത്സവം ജനുവരി മുപ്പത് മുതല്‍ ഫിബ്രവരി നാല് വരെ

പശ്ചാത്തല ചരിത്രം  പണ്ട് ഇവിടം കൊടും കാട് ആയിരുന്നു. നൂറ് വർ ഷങ്ങൾക്കു മുൻപ് കാട് വെട്ടിത്തെളിച്ചപ്പോൾ  ഒരു കെട്ടിയ കുളത്തിന്റെ  അവശിഷ്ടങ്ങൾ കണ്ടിരുന്നു. പലരും ആ കല്ലുകൾ എടുത്തു കൊണ്ടുപോയി  ആർക്കും ഗുണം പിടിച്ചില്ല. പതിനഞ്ചു വർഷംമുൻപ് ചുറ്റുപാടുമുള്ള വീടുകളിൽ പലവിധ അനർത്ഥങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. ഇത് തുടർ ന്നപ്പോൾ ചുറ്റുമുള്ള വീട്ടുകാർ സംഘടിച്ചു ഒരു പ്രശ്നം വെച്ചു. പണ്ട് ഇവിടെ ഒരു വിഷ്ണു ക്ഷേത്രമുണ്ടായിരുന്നു എന്നും അതിനെ പരിപാലിക്കാത്തതാണ് കഷ്ടനഷ്ടങങൾക്ക്  കാരണമെന്നുംമനസ്സിലായി. ഉത്സാഹികളായ ചെറുപ്പക്കാർ  സ്ഥലം മുഴുവൻ  കിളച്ചു പരിശോധിച്ചപ്പോൾ  ശ്രീ കോവിലിന്റെ തറയും മൂടിയ കിണറും കണ്ടു. കിണറിലെ മണ്ണ് മുഴുവന്‍ മാറ്റിയപ്പോൾ കെട്ടിയ കിണറിന്റെ അടിയിലായി പൊട്ടിയ ശ്രീകൃഷ്ണ വിഗ്രഹവും മറ്റും    കിട്ടി .തെളിവുകൾ വെച്ച് പരിശോധിച്ചപ്പോൾ  ഊരാളർ തമ്മിലടിച്ചു ക്ഷേത്രം നശിപ്പിച്ചതാണെന്നും പ്രശ്ന വിചാരത്തിൽ   കണ്ടു. നാട്ടുകാരുടെ കമ്മിറ്റി അതിവേഗം  പ്രവർത്തിച്ചു ബഹുദൂരം മുന്നോട്ട്  പോയിജാതി മത ഭേദമില്ലാതെ ഏവർക്കും പ്രവേശനമുള്ള മലബാറിലെ ആദ്യത്തെ മഹാവിഷ്ണു ക്ഷേത്രമാണിത്.  കുളത്തിന്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു ക്ഷേത്രതന്ത്രി ബ്രമശ്രീ തരണനെല്ലൂര്‍ പദ്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ അനുഗ്രഹങ്ങളും,   മുസ്ലിം സഹോദരന്മാരുടെ നിർ ലോഭമായ സഹകരണങ്ങളും   ക്ഷേത്രത്തിനു ലഭിച്ചിടുണ്ട് ഉത്സവ ദിവസങ്ങളിൽ മൂന്നു നേരം അന്നദാനം പതിവാന്നു 


ഭരണം പ്രസിഡണ്ട്‌ താറ്റിയോട് മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി  താറ്റിയോട് കൂടാളി 670592


2014 ഏപ്രിൽ 19, ശനിയാഴ്‌ച

2013 ഡിസംബർ 10, ചൊവ്വാഴ്ച

ശ്രീ പുത്തൻ വീട്ടിൽ പൊട്ടൻ ദൈവസ്ഥാനം

 ശ്രീ പുത്തൻ വീട്ടിൽ പൊട്ടൻ ദൈവസ്ഥാനം 
കണ്ണൂര് ഏച്ചുർ ചാലോട് റൂട്ടിൽ കൂടാളി പോസ്റ്റ്‌ ഓഫീസ്  സ്റ്റോപ്പ്‌ ഇവിടെ നിന്നും 200 മീ അകലെ
പ്രതിഷ്ഠ പൊട്ടൻ ദൈവം 






കൂടാളി മുച്ചിലോട്ട് കാവ്


കൂടാളി മുച്ചിലോട്ട് കാവ് 
റൂട്ട് :-കണ്ണൂര്‍ - മട്ടന്നൂര്‍/ഇരിക്കൂർ റൂട്ടിൽ  കൂടാളി പോസ്റ്റ്‌ ഓഫിസ് സ്റ്റോപ്പിൽ 

നിന്നും ചക്കരക്കൽ  റോഡിലൂടെ നാനൂറ്മീറ്റർ  നടന്നാൽ  മതി 
മുച്ചിലോട്ട് ഭഗവതിയാണ് പ്രധാന ദേവത 







വാണിയരുടെകുലദൈവമായമുച്ചിലോട്ട് ഭഗവതി നിത്യകന്യകയാണെങ്കിലും ഭക്തരുടെ മാതാവാണ് ,സര്‍വരോഗ സംഹാരിണിയാണ്
പയ്യന്നൂരിൽ നിന്നും 9 കിമി വറഖയ്ക്കു ഓണക്കുന്നിൽ പതിനാലാം നൂറ്റാണ്ടിൽ ക്ഷേത്ര നിർമ്മിതി നടന്നിരുന്നു 1995 ൽ നവീകരണ ശ്രമങ്ങൾ തുടങ്ങി 98 ൽ നവീകരണ കലശം നടന്നു മീനത്തിലെ പൂരത്തിന് 15 ദിവസം മുന്നേ പൂരോത്സവം തുടങ്ങുന്നു പെരിഞ്ചെല്ലുര്‍   ഗ്രാമത്തില്‍ ജനിച്ച ഒരു ബ്രാമണകന്യക സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ടുഅലഞ്ഞ് തിരിഞ്ഞ് ഒടുവില്‍ കരിവള്ളുര്‍ ശിവക്ഷേത്രത്തിലും രയരമങ്ങലത്ത് ക്ഷേത്രത്തിലും വന്ന് തൊഴുതു മടങ്ങി സ്വയം ഒരുക്കിയ അഗ്നിയില്‍ വിലയം പ്രാപിച്ചു  എന്നാണു ഈ ദേവതയെ കുറിച്ചുള്ള നാട്ടുപഴമ  
അഗ്നിയിൽനിന്നുംപുറത്ത് വന്നു പെരുചെല്ലൂരപ്പനെയുംരയരമംഗലത്തപ്പനെയും തുതിച്ചു കൊണ്ട് നടന്നകന്നു 'അമ്മ ഒടുവിൽ തന്റെ പ്രഭാവം മുച്ചിലോട്ടു പഠനായരുടെ കിണറ്റിലും വിളക്കിലും കാണിച്ചു ഒരു പ്രശ്നം വെച്ചപ്പോൾ അവിടെ അമ്മയുടെ ആസ്ഥാനമുണ്ടാക്കണമെന്നു ആഗ്രഹമുണ്ടെന്ന് മനസ്സിലായി മണക്കാടൻ ഗുരുക്കൾ കോലത്തിരി രാജാവിന്റെ ആജ്ഞാനുസരണം ആദ്യമായി മുച്ചിലോട്ടമ്മയുടെ കോലമുണ്ടാക്കി കരിവെള്ളൂർ ശിവക്ഷേത്രത്തിനടുത്ത് നൃത്തം ചെയ്തു അദ്ദേഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ അമ്മയുടെ കോലത്തിൽ തിരുമുടി മഴവിൽ നിറഞ്ഞ ആകാശവും ഉടയാടകൾ സമുദ്രവും മാലകൾ പെയ്യുന്ന മഴയെയും ചന്ദ്രക്കല സൂര്യ ചന്ദ്ര നക്ഷത്രാദികളെയും സൂചിപ്പിച്ചിരുന്നു താമരയും മറ്റുപൂക്കളുമാണ് അമ്മയുടെ ഇരിപ്പിടം കയ്യിലുള്ള വിളക്ക് അജ്ഞതയാകുന്ന അന്ധകാരത്തെ അകറ്റാനുള്ള വെളിച്ചവുമാണ് മറുകയ്യിൽ അറിയപ്പെട്ടിരുന്ന 96 രോഗങ്ങളെ ശമിപ്പിക്കാനുള്ള മരുന്നുകളുമത്രെ ആസ്ഥലത്തിനുടമയായ നമ്പി സ്ഥലം ക്ഷേത്ര നിർമ്മിതിക്ക് വിട്ടു കൊടുത്തു അവിടെ ആദ്യ പ്രതിഷ്ഠയും നടന്നു ഇതേ തുടർന്ന് പലസ്ഥലങ്ങളിലും പ്രതിഷ്ഠകൾ നടന്നു

 




കണ്ണങ്ങാട്ട് ഭഗവതി,പുലിയൂര്‍ കാളി ,നരംബില്‍ ഭഗവതി ,വിഷ്ണുമൂര്‍ത്തി തുടങ്ങിയ ദേവതകളും ഉണ്ട് . കൂടാളി താഴത്ത് വീട് കളരിയുടെ അതെ പഴക്കം ഭാരവാഹികള്‍ അവകാശപ്പെടുന്നു



വിശേഷ ദിവസങ്ങള്‍  പൂരം ഏഴ്ദിവസങ്ങള്‍ തുലാം പത്ത് പ്രതിഷ്ഠ ,കളിയാട്ട ദിവസങ്ങള്‍ സംക്രമ ദിവസങ്ങള്‍  

കളിയാട്ടം കുംഭം ഒന്ന്, രണ്ടു,മൂന്ന്


ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ 
അന്തിത്തിരിയന്‍  പി വി മനോഹരന്‍ 
കാരണവന്മാര്‍
 സി രാഘവന്‍ നായര്‍  ചെറുകുന്ന് 
കെ വി കുഞ്ഞപ്പ നായര്‍  കൂടാളി 
വഴിപാടുകള്‍ പതിനേഴ് എണ്ണം 
ക്ഷേത്രഭരണം തെരഞ്ഞെടുക്കപ്പെട്ട  കമ്മിറ്റി ഭംഗിയായി  നിര്‍വഹിക്കുന്നു  
കൂടാളി മുച്ചിലോട്ട് കാവ്