17 kms north - east of Kannur via Eachur - Chalode at Koodali Post office (Mandapam) stop
കൂടാളി ഗണപതി ക്ഷേത്രം
ദർശനസമയം രാവിലെ ഏഴ് മുതൽ രാത്രി ഒബത് വരെ
വഴിപാടുകൾ :-ഗണപതിഹോമം,പകൽ വിളക്ക്,തിരുഅത്താഴം,തുലാഭാരം ,സഹസ്രാഭിഷേകം
ഗണപതിഹോമവും പകൽ വിളക്കും വിഘ്നങ്ങൾ നീങ്ങാനും ഉള്ളതാണ് .മീനത്തിലെ തുലാഭാരം സ്ത്രീകളുടെ ഒരു നേർച്ചയാണ് പ്രസവത്തിനു ശേഷം അമ്മയും കുട്ടിയും അല്ലെങ്കിൽ കുട്ടിമാത്രം തുലാഭാരം നടത്തുന്നതാണ് .
വിശേഷ ദിവസങ്ങളിൽ പകൽ വിളക്ക് ഒരു മണി മുതൽ മൂന്നു മണി വരെ
ക്ഷേത്ര ചരിത്രം പണ്ട് കൂടാളി തെരുവിന്റെ വടക്ക് കിഴക്ക് ഭാഗത്തായി
ബ്രാമണരും തെക്ക്പടിഞ്ഞാറു ഭാഗത്ത് ചാലിയരും (ശാലിയ സമുദായക്കാർ )താമസിച്ചിരുന്നു .രോഗവും പട്ടിണിയും കാരണം ബ്രാമണവംശം അവസാനിക്കാറായി.അവസാനത്തെ അന്തർ ജനത്തിനു തേവാരമൂർത്തിയായി ദ്ണ്ടനാർ ഉണ്ടായിരുന്നു. ചരമഗതിയെ പ്രാപിക്കുന്നതിന്നുമുൻപ് അവർവിഗ്രഹവുംമറ്റുവസ്തുക്കളുംകൂടാളിയിൽ ഉണ്ടായിരുന്ന അന്‍പത്തിയാറു ചാലിയ(ശാലിയ)കുടുംബ്ങ്ങളെയുംഏല്പിച്ചു അരയാലിലയിൽ തേങ്ങാപൂൾ ദണ്ടനാർക്ക് വഴിപാടായി നല്‍കാൻ തന്റെ സേവകനായ ഒരു ബാലനെ ഏല്പിച്ചു. ദ്ണ്ടനാർ കൊട്ടിയൂർ പെരുമാളല്ലാതെ മറ്റാരുമല്ല .ഗണപതിയിൽ ഉറച്ച ഭക്തി ഉണ്ടായിരുന്ന ശാലിയർ ഒരു ഗണപതി ക്ഷേത്രം കൂടി പണിയാൻ തീരുമാനിച്ചു നാലിടക്കാർ എന്ന പ്രമാണിമാരുടെ സഹായത്തോടെ പുളിയുള്ള കണ്ടിപറമ്പ് വാങ്ങി ക്ഷേത്ര നിർമ്മാണത്തിന്നുള്ള ജോലികൾ ആരംഭിച്ചപ്പോൾ എല്ലാ സാധനങ്ങളും കാണാതായി. പിന്നീട് കാണാതായവ അടുത്തുള്ള ഒരു കാട്ടിൽ നിന്നും കിട്ടി. ഒരു പ്രശ്നം വെച്ച് അവിടെ തന്നെ ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചു ഭക്തന്മാർ കുളിച്ചു പുതുവസ്ത്രം ധരിച്ചു പാലേരിപൊയ്കയുടെ കരയിൽജപിച്ചു കൊണ്ടിരുന്നു . പുതിയ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് പെട്ടെന്നു ഒരു വിഗ്രഹം വന്നു വീണു. കരുമാരത്ത് ഇല്ലക്കാരെ കൊണ്ട് പ്രതിഷ്ഠ അവിടെത്തന്നെ നടത്തി.നാലിടക്കാർക്ക്സാമ്പത്തിക പ്രയാസം കാരണം ക്ഷേത്രം നടത്താൻ കഴിയാതെ വന്നപ്പോൾ കൂടാളി താഴത്തുവീടിന്നു അവർ ക്ഷേത്രം കൈമാറി.ക്ഷേത്രത്തിന്റെ മേൽകോയ്മ സ്ഥാനം ഇപ്പോഴും കൂടാളി താഴത്ത് വീട്ടുകാർക്കാണ്. പരമ്പരാഗത അവകാശം ഉണ്ടായിരുന്ന അൻപത്തിയാറു കുടുബക്കാരിൽ ആറ്കുടുംബങ്ങൾക്ക് മാത്രമേ ഇപ്പോൾ അവകാശമുള്ളൂ

ഘടന :-
നാലുകെട്ട് പോലെയുള്ള ഒരു കെട്ടിടത്തിനകകത്താന്നു ഗണപതിഭഗവാൻ കുടികൊള്ളുന്നത് ഉപപ്രതിഷ്ടകൾ നാലുകെട്ടിന്നു വെളിയിലായി തെക്ക് പടിഞ്ഞാറായി കൊടുല്ലങ്ങുര്‍ ഭഗവതിയുംവടക്ക്കുംഭോദരനും
തെക്ക്തിടപ്പള്ളി, വടക്കുയാഗശാല ,ഗോപുരം .
കൃഷ്ണശിലയിലുള്ളഗണപതിയാണ് പ്രധാനപ്രതിഷ്ഠ കൊടുല്ലങ്ങുര്ഭഗവതിയുടേത് പഞ്ചലോഹ വിഗ്രഹവും
ഗണപതി ക്ഷേത്രത്തിന്റെ നാലുകെട്ടിനുള്ളിൽചുറ്റമ്പലത്തിന്റെ വലതു ഭാഗത്ത് കൂത്ത്മ്പലത്തിന്റെ പിന്നിലായി ശ്രീ ഗണപതിയുടെ നിർ മ്മാല്യിയഭോജിയായ ശ്രീ കുംഭേശ്വരെന്റെ (ഗുളികന്റെ ) സാന്നിധ്യം ഉണ്ട് അവിടെയുള്ളശിലയിൽ നിർ മാല്യം (തേങ്ങ )എറിഞ്ഞുടക്കുന്നു
മീനം പത്തിനു നിറമാല രാവിലെ മുതൽ തന്നെ ഭക്തർനേർ ച്ച കളുമായിക്ഷേത്രത്തിൽ എത്തിച്ചേരുന്നുഅഭിഷേകകർമ്മവും
ചുറ്റുവേലഅടിയന്തിരവുംശ്രീഭൂതബലിയുമാണ് പകല്‍സമയത്തെ പ്രധാന കർമം വൈകുന്നേരം ക്ഷേത്രം ദീപാലംകൃതമാകുന്നു അന്ന് വെളിച്ചെണ്ണയും തേങ്ങയും ശർക്കര, പഴം എന്നിവയും പ്രധാന നേർച്ചകൾ ആണു ഗണപതി പൂജക്ക് ശേഷം രാത്രി ഏകദേശം പതിനൊന്നു മണിയോടെ പൂവത്തൂർ ക്ഷേത്രത്തിലേക്ക് യാത്ര പുറപ്പെടുന്നു ഭഗവാൻ കൊടുങ്ങല്ലൂര്‍ ഭഗവതീസമേതം പൂവത്തൂർ ദേവിയെകാൻപോയ ദിവസത്തെ സങ്കല്പിച്ചു കൊണ്ടുള്ളതാന്നു
ഈ ആഘോഷം
| മീനം പത്തിനു നിറമാല |
ഊരാളന്മാരുംപരിവാരങ്ങളുംഗണപതിയാട്ടിടത്ത്എത്തി അവിടെയുള്ളസങ്കല്പ ദീപത്തെ വന്ദിച്ചു ദാഹം തീർത്ത് ക്ഷേത്രത്തിലേക്ക് തിരിച്ചുവന്നു മൂന്നു തിരിയും അതാതു ദേവന്മാരുടെ വിളക്കിലിട്ടുകത്തിക്കുന്നു തുടർന്ന് ക്ഷേത്രത്തിലെ പൂജാകർമ്മാദികൾ തുടരുകയും പുലർച്ചയോടെ ആഘോഷപരിപാടി സമാപിക്കുകയും ചെയ്യുന്നു
| ഈ മരം ഇപ്പോഴില്ല |
തുലാഭാരംതൂക്കൽ വർഷത്തിൽ ഒരു ദിവസം മാത്രം നിശ്ചിത ദിവസം അതാതു വർഷം തീരുമാനിക്കുന്നു അന്ന് ഗണപതി ഹോമം ,എന്നിവയ്ക്ക് ശേഷം ഉഷപൂജ ,പകൽ വിളക്ക്,തുലാഭാരം എന്നിവയ്ക്ക് ശേഷം കർ മം ആരംഭിക്കുന്നു ഒരു തുലാം തൂക്കത്തിന്നു ഇത്ര തേങ്ങ എന്നരീതിയിലുള്ളവിലകണക്കാക്കികൊണ്ടാന്നുതൂക്കത്തിനനുസരിച്ചു പണം വാങ്ങുന്നത്. തൂക്കത്തിനനുസരിച്ചു തേങ്ങ ദേവന്നു കാണിക്കയായി സമർപ്പിക്കുന്നു.ആയിരകണക്കിനു ആളുകളുടെ തിരക്കുകൾ കഴിവതും ഒഴിവാക്കുന്നതിന്നും ഭക്ത ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും ക്ഷേത്ര ഭാരവാഹികൾ പരമാവധി ശ്രമിക്കാറുണ്ട്
| ഉത്സവ ചിത്രങ്ങൾ |
ഓർമ്മയിൽ നിന്നും ക്ഷേത്രത്തെപ്പറ്റിയുള്ള വിവരങ്ങൾപറഞ്ഞു തന്ന നാരായണൻ മാസ്റ്റർക്ക് (കറുത്ത )നന്ദി കൂടാളി
ഭരണനിർവഹണം :-പ്രസിഡണ്ട് കൂടാളി ഗണപതിക്ഷേത്രകമ്മിറ്റി കൂടാളി 670592